കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത തിരിച്ചടിക്കുന്നു; ബംഗാളില്‍ ബിജെപിക്ക് കഷ്ടകാലം... കുത്തൊഴുക്കില്‍ വന്നവര്‍ 'കരകയറി'

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുന്നു, ഇനിയൊരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി സംസ്ഥാന ഭരണം പിടിക്കും... തുടങ്ങിയ പ്രചാരണങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന അടിവലികളില്‍ ബിജെപി വിയര്‍ക്കുന്നതാണ് ബംഗാളില്‍ നിന്നുള്ള പുതിയ കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ ബലത്തില്‍ ബിജെപി നടത്തിയ കൂടുമാറ്റ ഓപറേഷനില്‍ വീണവര്‍ തിരിച്ചു പഴയ താവളത്തിലേക്ക് തന്നെ എത്തുന്നു.

മൂന്ന് മുന്‍സിപ്പിലാറ്റികളില്‍ ബിജെപിയിലേക്ക് കളംമാറിയ കൗണ്‍സിലര്‍മാര്‍ എല്ലാവരും തിരിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ ചേര്‍ന്നു. ബിജെപി നേതാവ് മുകുള്‍ റോയിയുടെ സ്വാധീനമേഖലയില്‍ നിന്നാണ് തൃണമൂല്‍ കളിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. അതേസമയം, ബിജെപിയില്‍ ആഭ്യന്തര കലഹവും രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 സംഭവിച്ച ആദ്യ മാറ്റം

സംഭവിച്ച ആദ്യ മാറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളിലെ 42 സീറ്റുകളില്‍ ബിജെപി 18 സീറ്റിലാണ് ജയിച്ചത്. തൊട്ടുപിന്നാലെ ബിജെപി ശക്തിയാര്‍ജിക്കുന്നുവെന്ന പ്രചാരണം വന്നു. ഒട്ടേറെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമന്നെും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി നേതാക്കള്‍ തന്നെ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു.

എല്ലാത്തിനും പിന്നില്‍ മുകുള്‍ റോയ്

എല്ലാത്തിനും പിന്നില്‍ മുകുള്‍ റോയ്

ഇതിന് പിന്നാലെയാണ് തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് മുകുള്‍ റോയ് ആയിരുന്നു. പഴയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം ഒരുകാലത്ത് മമതാ ബാനര്‍ജിയുടെ വലംകൈ ആയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹം മമതയുടെ ശത്രുവായി.

എല്ലാവരും തിരിച്ചുപോകുന്നു

എല്ലാവരും തിരിച്ചുപോകുന്നു

മുകുള്‍ റോയിയുടെ തന്ത്രങ്ങളുടെ ഫലമായി ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ തിരിച്ചെത്തുന്ന കാഴ്ചയാണിപ്പോള്‍. മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ ഇത്തരം തിരിച്ചെത്തലുകള്‍ നടന്നു. ബിജെപിക്ക് തിരിച്ചടിയാണ് എന്നതിനേക്കാള്‍ ഈ തിരിച്ചുവരവ് മുകുള്‍ റോയിക്കാണ് തിരച്ചടി എന്നു പറയാം.

 മൂന്ന് മുന്‍സിപ്പാലിറ്റികള്‍...

മൂന്ന് മുന്‍സിപ്പാലിറ്റികള്‍...

മുകുള്‍ റോയിക്ക് സ്വാധീനമുള്ള മൂന്ന് മുന്‍സിപ്പാലിറ്റികളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തിയത്. ഹലിഷഹര്‍, കന്‍ച്രപാര, ഹരിംഗത എന്നീ മുന്‍സിപ്പാലിറ്റികളിലാണ് ഈ മാറ്റം. ഇവ മൂന്നും ബിജ്പൂര്‍ നിയമസഭാ മണ്ഡലത്തിലും തൊട്ടടുത്തുമായി കിടക്കുന്ന പ്രദേശമാണ്. മുകുള്‍ റോയിയുടെ മകന്റെ മണ്ഡലമാണ് ബിജ്പൂര്‍.

ബിജെപി ബലം പ്രയോഗിച്ചു

ബിജെപി ബലം പ്രയോഗിച്ചു

തങ്ങളുടെ എംഎല്‍എമാരെ ബിജെപി ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നുവെന്ന് മുന്‍സിപ്പല്‍ കാര്യ മന്ത്രി ഫിര്‍ഹാദ് ഹക്കീം പറയുന്നു. സ്വന്തം കണ്‍സിലര്‍മാരെ സംരക്ഷിക്കാന്‍ സാധിക്കാത്ത നേതാവാണ് മുകുള്‍ റോയ് എന്ന് മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി എംപി പരിഹസിച്ചു.

ബിജെപിയില്‍ കലഹം

ബിജെപിയില്‍ കലഹം

മുകുള്‍ റോയിയുടെ നീക്കങ്ങള്‍ ബിജെപിയില്‍ ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പുതിയ കളംമാറ്റല്‍ തന്ത്രത്തിന് എതിരേ രംഗത്തുവന്നു. ഭീര്‍ഭും ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുനീറുല്‍ ഇസ്ലാമിനെ ബിജെപിയില്‍ എത്തിച്ചതിനെതിരെ ഒട്ടേറെ ബിജെപി നേതാക്കളാണ് മുകുള്‍ റോയിക്കെതിരെ രംഗത്തുവന്നത്.

കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍കോണ്‍ഗ്രസിനെ പൂട്ടാന്‍ ഉവൈസിയും; വമ്പന്‍ വാഗ്ദാനവുമായി സഖ്യശ്രമം, മഹാരാഷ്ട്രയിലെ മാറ്റങ്ങള്‍

English summary
Mamata is taking back defectors from under Mukul Roy’s nose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X