കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ തിരിച്ചടി തുടങ്ങി, ബിജെപിയെ വീഴ്ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവുകള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: മമത ബാനര്‍ജി ബംഗാളില്‍ ബിജെപിക്കെതിരെയുള്ള നീക്കങ്ങളുടെ ആദ്യ പടി തുടങ്ങി. നേരത്തെ മുകുള്‍ റോയിയുടെ സ്വാധീനം കാരണം പാര്‍ട്ടി വിട്ട നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതിലൂടെ മമത തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. നിരവധി പേര്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഇതിന് പുറമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് നഷ്ടപ്പെട്ട വോട്ടുബാങ്കുകള്‍ കേന്ദ്രീകരിച്ച് വമ്പന്‍ പ്രവര്‍ത്തനമാണ് മമത ആസൂത്രണം ചെയ്തിരിക്കുന്നത്.

ബിജെപിയെ വെല്ലുവിളിക്കാതെ തന്നെ അവരെ തകര്‍ക്കാനുള്ള പദ്ധതിയാണ് മമത തയ്യാറാക്കുന്നത്. ഇതിന് പുറമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങളും മമത പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി വോട്ടിലെ വന്‍ ചോര്‍ച്ച അടയ്ക്കാന്‍ പുതിയ ആനുകൂല്യങ്ങളും മമത പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂലിലേക്ക് വോട്ടര്‍മാര്‍ തിരിച്ചെത്തുമെന്ന് ഉറപ്പുള്ള കാര്യങ്ങളാണ് മമത ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

പോലീസുകാര്‍ക്ക് ബോണസ്

പോലീസുകാര്‍ക്ക് ബോണസ്

പോലീസുകാര്‍ക്ക് ബോണസ് വര്‍ധനവാണ് മമത ആദ്യം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന കുടിശ്ശിക തുക എത്രയും പെട്ടെന്ന് നല്‍കാനും മമത തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ബിജെപിയെ ശരിക്കും നേരിടാന്‍ തന്നെയാണ് മമതയുടെ തീരുമാനമെന്ന് വ്യക്തമായിരിക്കുകയാണ്. മോദി സര്‍ക്കാരിന്‍രെ ജനറല്‍ കാറ്റഗറി ക്വാട്ടയിലും പുനപ്പരിശോധന നടത്താനും മമത തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഈ ക്വാട്ടയെ തൃണമൂല്‍ തള്ളിയിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. എന്നാല്‍ 2016ലെ അതേ അവസ്ഥയിലല്ല തൃണമൂല്‍ ഇപ്പോഴുള്ളത്. പ്രവര്‍ത്തനം ഇപ്പോഴേ തുടങ്ങിയിട്ടില്ലെങ്കില്‍ ബിജെപി അധികാരം കൊണ്ടുപോകുമെന്നാണ് മമതയുടെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബിജെപി കൊണ്ടുപോയത്. അതേസമയം തൃണമൂല്‍ 22 സീറ്റില്‍ ഒതുങ്ങി. പക്ഷേ വല്ലാത്ത ചില തോല്‍വികള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. അതാണ് മമതയുടെ ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍.

ആദിവാസി വോട്ടുകള്‍

ആദിവാസി വോട്ടുകള്‍

ആദിവാസി വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് മമതയെ അലട്ടുന്നത്. ജംഗല്‍ മഹല്‍ മേഖലയിലെ എല്ലാ സീറ്റുകളും ബിജെപിയാണ് കൊണ്ടുപോയത്. അഞ്ച് സീറ്റുകളാണ് ഇവിടെ ഉള്ളത്. ഉത്തര ബംഗാളിലെ എട്ട് സീറ്റുകളെല്ലാം തൃണമൂലിന് നഷ്ടപ്പെട്ടു. ഇവിടെ ഏഴ് സീറ്റുകള്‍ ബിജെപിയാണ് നേടിയത്. അതേസമയം ഇപ്പോള്‍ നല്‍കിയിരിക്കുന്ന ആനുകൂല്യം തൃണമൂലിനെ തിരിച്ചുകൊണ്ടുവരുമെന്നാണ് സൂചന. ബംഗാളിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.

തീരുമാനത്തിന് പിന്നില്‍

തീരുമാനത്തിന് പിന്നില്‍

മെയ് 30ന് നടന്ന റിവ്യൂ യോഗത്തില്‍ ലക്ഷകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തൃണമൂലിനെ തിരഞ്ഞെടുപ്പില്‍ ബഹിഷ്‌കരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് മുടങ്ങി കിടക്കുന്ന അലവന്‍സിനെ തുടര്‍ന്നായിരുന്നു. ഈ കാരണം കൊണ്ട് 70 ലക്ഷം വോട്ടുകള്‍ ബിജെപിക്ക് പോയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞെന്ന് നേതാക്കള്‍ പറയുന്നു. ഇതാണ് പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം കുറയാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങളോടെ നടപ്പാക്കാന്‍ മമത ഉത്തരവിടുകയായിരുന്നു.

ക്ലീന്‍ മമത

ക്ലീന്‍ മമത

മമത നിരവധി ക്രിമിനല്‍ നേതാക്കളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. വലിയൊരു റാക്കറ്റ് ഉണ്ടെന്നും അത് പൂട്ടി കെട്ടണമെന്നുമുള്ള കര്‍ശന നിര്‍ദേശം മമത നല്‍കിയിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും, ഇടനിലക്കാര്‍ വേണ്ടെന്നും, പണം കൃത്യമായി ജനങ്ങള്‍ക്ക് ലഭിക്കണമെന്നുമാണ് മമതയുടെ നിര്‍ദേശം. അതേസമയം മേയര്‍മാര്‍ക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാനും മമത നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കാനാണ് മമതയുടെ നിര്‍ദേശം.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്മഹാരാഷ്ട്രയില്‍ ബിജെപിയുടെ മിഷന്‍.... അമിത് ഷായുടെ നിര്‍ദേശം ഇങ്ങനെ, നയിക്കുന്നത് ഫട്‌നാവിസ്

English summary
mamata looking for clean rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X