കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം ഒഴിവാക്കണം; കൊല്‍ക്കത്തയിലെത്തിയ മോദിയെ നേരില്‍ കണ്ട് മമത

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. രാജ്ഭവനിലായിരുന്നു ചര്‍ച്ച. പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി എന്നീ കാര്യങ്ങളില്‍ പുനരാലോചന നടത്തണമെന്ന് മമത ആവശ്യപ്പെട്ടു. മോദി എത്തുന്നതിനോട് അനുബന്ധിച്ച് ബംഗാളില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് മോദിയുടെ സന്ദര്‍ശനം.

Mamata

എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ എന്നീ കാര്യങ്ങളില്‍ പുനരാലോചന നടത്തണമെന്ന് മോദിയോട് ആവശ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ മമതയെ മോദി ദില്ലിയിലേക്ക് ക്ഷണിച്ചു. ബംഗാളില്‍ എത്തിയത് മറ്റു ചില പരിപാടികള്‍ക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു. സുപ്രധാന രാഷ്ട്രീയ കൂടിക്കാഴ്ചകളാണ് നടന്നതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു.

പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ബംഗാളിന് 28 കോടി രൂപ നല്‍കാനുള്ള കാര്യവും മമത മോദിയെ ഉണര്‍ത്തി. ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ കെടുതിയുടെ പശ്ചാത്തലത്തില്‍ ഏഴ് കോടി രൂപ നല്‍കേണ്ടതുണ്ടെന്നും മമത പറഞ്ഞു.

കേസുകളെല്ലാം ഒഴിവാക്കാം; 'കശ്മീര്‍' പിന്തുണയ്ക്കണം, മോദി സര്‍ക്കാര്‍ ഉപാധിവച്ചെന്ന് സാക്കിര്‍ നായിക്കേസുകളെല്ലാം ഒഴിവാക്കാം; 'കശ്മീര്‍' പിന്തുണയ്ക്കണം, മോദി സര്‍ക്കാര്‍ ഉപാധിവച്ചെന്ന് സാക്കിര്‍ നായിക്

കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍, മുന്‍സിപ്പല്‍ കാര്യമന്ത്രി ഫിര്‍ഹാദ് ഹക്കീം, ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, മറ്റു ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്ത് വിവിധ രാഷ്ട്രീയ കക്ഷികളുടെയും പൗരാവലിയുടേയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.

ഞയാറാഴ്ച വൈകീട്ടാണ് മോദി ദില്ലിയിലേക്ക് തിരിക്കുക. കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റിന്റെ 150ാം വാര്‍ഷികമുള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി ബംഗാളിലെത്തിയത്. മോദിയും മമതയും രണ്ടു ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കുമെന്നാണ് കരുതുന്നത്. മോദിയുടെ സന്ദര്‍ശനത്തിനിടെ വന്‍ പ്രതിഷേധമാണ് ബംഗാളിലെ എല്ലാ ജില്ലകളിലും നടക്കുന്നത്.

English summary
Mamata Meets PM Modi, Asks Him To Rethink CAA, NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X