കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രി മായാവതി', രാഹുലിനെ വെട്ടും.. കണക്കുകള്‍ പറയുന്നത്, പ്രതിപക്ഷ നിരയിലെ ഉള്‍ക്കളികള്‍

  • By
Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വരികയും പ്രതിപക്ഷം ഭരണത്തില്‍ ഏറുകയും ചെയ്താല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രതിപക്ഷ വിശാല സഖ്യം ഭരണത്തില്‍ ഏറിയാല്‍ ഒരോ ദിവസവും ഓരോ പ്രധാനമന്ത്രിയാകും രാജ്യം ഭരിക്കുകയെന്ന പരിഹാസമാണ് ബിജെപി ഉയര്‍ത്തുന്നത്. പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി മോഹം വെച്ച് പുലര്‍ത്തുന്ന നേതാക്കള്‍ കുറവല്ലതാനും.

<strong>കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി</strong>കോണ്‍ഗ്രസിന് 140 സീറ്റ് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി!! അധികാരം പിടിക്കാന്‍ വമ്പന്‍ പദ്ധതി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, എന്‍സിപി നേതാവ് ശരദ് പവാര്‍ ഇവരെല്ലാം പിഎം പദവിക്ക് വേണ്ടി ചരട് വലിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിച്ചില്ലേങ്കില്‍ 'പിഎം' പദവി കൈയ്യടക്കുക മമതയോ മായാവതിയോ ആണെന്നാണ് സൂചന, ഇരുവര്‍ക്കുമുള്ള സാധ്യതകള്‍ ഇങ്ങനെ

 21 പാര്‍ട്ടികള്‍

21 പാര്‍ട്ടികള്‍

ഇത്തവണ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകളും 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലുങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവുമാണ് സഖ്യ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

 നായിഡുവിന്‍റെ ശ്രമം

നായിഡുവിന്‍റെ ശ്രമം

എസ്പി,ബിഎസ്പി, തൃണമൂല്‍ പാര്‍ട്ടികളെ ഒപ്പം കൂട്ടി കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനാണ് നായിഡുവിന്‍റെ ശ്രമം. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രിയെന്ന സ്വപ്നവുമായി കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കാണ് റാവുവിന്‍റെ ശ്രമം.

 എതിര് നിന്ന് പ്രമുഖര്‍

എതിര് നിന്ന് പ്രമുഖര്‍

ലോക്സഭയില്‍ 140 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകട്ടെയെന്നാണ് നായിഡുവിന്‍റെ നിര്‍ദ്ദേശം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ പിന്തുണയ്ക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് പക്ഷേ പ്രതിപക്ഷ നിരയിലെ പല പ്രമുഖരും എതിരാണ്.

 രാഹുലിന് പിന്തുണ

രാഹുലിന് പിന്തുണ

അതേസമയം രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നാണ് തമിഴ്നാട്ടില്‍ നിന്നും ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. ബിഹാറിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി നേതാവ് തേജസ്വി യാദവും പറയുന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്.

 ലഭിക്കില്ല

ലഭിക്കില്ല

ബിജെപിക്ക് ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും തേജസ്വി പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസിന് 140 സീറ്റുകള്‍ നേടാനായില്ലേങ്കില്‍ പ്രതിപക്ഷത്ത് നിന്ന് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കേണ്ടി വരും.

 പ്രതിപക്ഷ നിരയില്‍

പ്രതിപക്ഷ നിരയില്‍

രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ അതിനുള്ള സാധ്യത ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയ്ക്കോ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതിക്കോ ആണ്. മമതാ ബാനര്‍ജിയെ പ്രധാനമന്ത്രിയായി പിന്തുണ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയില്‍ ഉണ്ട്

 ബംഗാളില്‍ മുന്നേറും

ബംഗാളില്‍ മുന്നേറും

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരെല്ലാം മമതയ്ക്ക് പിന്തുണ നല്‍കുന്ന നേതാക്കളാണ്. 2014 ല്‍ 35 സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണയും മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ മുന്നേറ്റം നടത്തുമെന്നാണ് കണക്കാപ്പെടുന്നത്.

 സാധ്യതയേറി മായാവതി

സാധ്യതയേറി മായാവതി

അതേസമയം മമതയെക്കാള്‍ സാധ്യത ബിഎസ്പി അധ്യക്ഷ മായാവതിക്കാണെന്നും കണക്കാക്കപ്പെടുന്നുണ്ട്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് എസ്പി-ബിഎസ്പി സഖ്യമാണ്. ഇവര്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ മായാവതിക്കുള്ള സാധ്യത ഏറും.

 പിന്തുണച്ച് അഖിലേഷ്

പിന്തുണച്ച് അഖിലേഷ്

മായാവതി പ്രധാനമന്ത്രി ആകണമെന്ന നിര്‍ദ്ദേശം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാകാനുള്ള മോഹം മായാവതിയും മറച്ചുവെച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ മത്സരിച്ചുകൊണ്ടാകുമെന്ന് മായാവതി പറഞ്ഞിരുന്നു.

 വോട്ട് വിഹിതം

വോട്ട് വിഹിതം

2014 ല്‍ ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം നേടിയ പാര്‍ട്ടിയാണ് ബിഎസ്പി. എ​ന്നാല്‍ 2014 ന് ശേഷം ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ മായാവതിയുടെ ബിഎസ്പിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ എസ്പിയുമായി സഖ്യത്തിലാണ് യുപിയില്‍ ബിഎസ്പി മത്സരിക്കുന്നത്.

 എന്‍ഡിഎയിലേക്ക്?

എന്‍ഡിഎയിലേക്ക്?

കൂടുതല്‍ സീറ്റുകള്‍ സഖ്യം മറിച്ചാല്‍ പ്രധാനമന്ത്രിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷ അസ്ഥാനത്താകും. അങ്ങനെയങ്കില്‍ അതീവ നാടകീയ നീക്കമായിരിക്കും പ്രതിപക്ഷ നിരയില്‍ നിന്നും ഉണ്ടാകുക. സാധ്യത തഴയപ്പെട്ടാല്‍ ഒരുപക്ഷേ എന്‍ഡിഎ സഖ്യത്തിലേക്ക് മായാവതിയോ മമതയോ ചേക്കേറുമോയെന്ന സാധ്യതയും നിലവില്‍ തള്ളാനാകില്ല.

<strong>വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!</strong>വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!

English summary
mamata or mayawati? who will be next pm, analytical report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X