Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകും, 100 സീറ്റ് പോലും കിട്ടില്ലെന്ന് മമത!!

കൊല്‍ക്കത്ത: ബിജെപിക്കെതിരെ വീണ്ടും വാളെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിനിടെ ബിജെപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് മമത. ബിജെപി ഇത്തവണ നൂറ് സീറ്റ് പോലും തികച്ച് നേടില്ലെന്ന് മമത പറയുന്നു. ഗുണ്ടാ പാര്‍ട്ടിയാണ് ബിജെപി. വോട്ട് പണം കൊടുത്ത് വാങ്ങാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി വട്ടപൂജ്യമാകുമെന്നും മമത പ്രവചിക്കുന്നു.

1

ബിജെപിക്ക് ഇത്തവണ 200 സീറ്റുകള്‍ നഷ്ടമാകും. മഹാരാഷ്ട്രയില്‍ അവര്‍ 20 സീറ്റില്‍ ഒതുങ്ങുമെന്നും മമത പറഞ്ഞു. ബംഗാളിലെ അക്രമങ്ങള്‍ ബിജെപി ഉണ്ടാക്കിയതാണെന്നും, പ്രതിഷേധിക്കാതിരിക്കാന്‍ അമിത് ഷാ ദൈവമാണോ എന്നും മമത ചോദിച്ചിരുന്നു. അതേസമയം വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കാനുള്ള പണം ബിജെപിയില്‍ നിന്ന് വേണ്ടെന്നും മമത പറഞ്ഞു. അിതിനുള്ള പണം ബംഗാളില്‍ തന്നെ ഉണ്ടെന്നും മമത പറഞ്ഞു.

അതേസമയം ബംഗാളില്‍ പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ലെന്നും, അവര്‍ ബിജെപിക്കൊപ്പമാണെന്നും മമത ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി എന്തും ചെയ്യാന്‍ മമതയ്ക്ക് മടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചു. ബംഗാളിലെ അക്രമങ്ങള്‍ അതിന്റെ സൂചനയാണെന്നും മമത ആരോപിച്ചു.

ബംഗാളിലെ അക്രമങ്ങള്‍ തൃണമൂലാണ് നടത്തിയതെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ് മമത. മോദി നുണയനാണെന്ന് മമത പറഞ്ഞു. നിങ്ങളുടെ ആരോപണങ്ങള്‍ തെളിയിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നും മമത പറഞ്ഞു. ബംഗാളില്‍ വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ 200 വര്‍ഷത്തെ പാരമ്പര്യം അദ്ദേഹം തകര്‍ത്തു. അതാര് തിരിച്ച് വരുമെന്നും മമത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+