കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത മാറ്റം വാഗ്ദാനം ചെയ്തു; സംഭവിച്ചത് ഇടത് ഭരണത്തിന്‍റെ തുടര്‍ച്ചയെന്ന് നരേന്ദ്ര മോദി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മാറ്റം വാഗ്ദാനം ചെയ്തെങ്കിലും ഇടതുപക്ഷ ഭരണത്തിന്‍റെ തനിയാവര്‍ത്തനമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബംഗാളില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വലിയ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

യൂത്ത് ലീഗ് ഫണ്ട് വിവാദം; വിശദീകരണവുമായി സികെ സുബൈര്‍, ദീപിക സിങിനെ തെറ്റിദ്ധരിപ്പിച്ചതാകാംയൂത്ത് ലീഗ് ഫണ്ട് വിവാദം; വിശദീകരണവുമായി സികെ സുബൈര്‍, ദീപിക സിങിനെ തെറ്റിദ്ധരിപ്പിച്ചതാകാം

"ഇടതുപക്ഷത്തെ പുനരുജ്ജീവിപ്പിക്കുകയെന്നാൽ അഴിമതി, കുറ്റകൃത്യം, അക്രമം, ജനാധിപത്യത്തിനെതിരായ ആക്രമണങ്ങൾ എന്നിവയുടെ പുനരുജ്ജീവനമാണ്. സി‌പി‌ഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തെന്നും പൂർബ മെഡിനിപൂരിലെ ഹാൽദിയയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി ആരോപിച്ചു.

 narendra-modi

കായികരംഗത്ത് വാതുവെയ്പ്പുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ബംഗാളിലെ രാഷ്ട്രീയത്തിലും വാത്വെപ്പ് ഉണ്ട്. തൃണമൂലും ഇടതുപക്ഷവും തമ്മിൽ വ്യാജ മത്സരം കാണിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം തൃണമൂലുമായിട്ടാണ്, അപ്പോള്‍ അവരുടെ രണ്ട് സുഹൃത്തുക്കളായ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും നാം മറക്കരുതെുന്നും ഭാരതീയ ജനതാ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് കേരളത്തിൽ നേര്‍ക്കു നേര്‍ മത്സരിക്കുന്നതെന്ന് വിശദീകരിക്കാൻ മോദി ഇടതുപക്ഷത്തോടും കോൺഗ്രസിനോടും ആവശ്യപ്പെട്ടു. അഞ്ച് വർഷം വീതം കേരളത്തെ കൊള്ളയടിക്കാൻ അവർ തമ്മില്‍ ധാരണയുണ്ട്. ബംഗാളി സംസ്കാരം സംരക്ഷിക്കാനും നല്ല ഭരണം നൽകാനും അഴിമതി അവസാനിപ്പിക്കാനും സംസ്ഥാനത്തെ സമൃദ്ധിയുടെ യുഗത്തിലേക്ക് നയിക്കാനും കഴിയുന്ന ഒരേയൊരു രാഷ്ട്രീയ സ്ഥാപനമാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികം സീറ്റില്‍ പിടിമുറുക്കാന്‍ മുസ്ലീം ലീഗില്ല, കോണ്‍ഗ്രസ് ജയം മുഖ്യം, 3 സീറ്റ് കൂടുതല്‍ കിട്ടും!!അധികം സീറ്റില്‍ പിടിമുറുക്കാന്‍ മുസ്ലീം ലീഗില്ല, കോണ്‍ഗ്രസ് ജയം മുഖ്യം, 3 സീറ്റ് കൂടുതല്‍ കിട്ടും!!

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

വിയോജിപ്പിനോട് മമത ബാനര്‍ജി അസഹിഷ്ണുത കാണിക്കുന്നുവെന്നും മോദി ആരോപിച്ചു. "ബംഗാളിൽ, നമ്മുടെ അവകാശത്തെക്കുറിച്ച് ദിദിയോട് (മമത ബാനർജിയോട്) ചോദിച്ചാൽ അവര്‍ നിരാശനാകും. ഭാരത് മാതാ കി ജയ്" എന്ന മുദ്രാവാക്യങ്ങൾ ഉയർന്നാൽ പോലും അവള്‍ക്ക് ദേഷ്യം വരുന്നു. ബംഗാളിൽ പ്രധാനമന്ത്രി-കിസാൻ സമൻ നിധി പദ്ധതി തടഞ്ഞതിന്റെ കാരണം മമത വിശദീകരിക്കണം. സംസ്ഥാനത്തെ 25 ലക്ഷത്തിലധികം കർഷകരാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തില്‍ 11 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; പരിശോധിച്ചത് 65000 സാമ്പിളുകള്‍, ചികില്‍സയില്‍ 67,650 പേര്‍കേരളത്തില്‍ 11 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; പരിശോധിച്ചത് 65000 സാമ്പിളുകള്‍, ചികില്‍സയില്‍ 67,650 പേര്‍

English summary
Mamata promises change; What happened is a continuation of the Left rule: Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X