കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ അപൂര്‍വ സഖ്യം; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കൂടെ നിര്‍ത്താന്‍ മമത, ഒന്നിക്കണം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ ആശങ്കയിലായ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വ്യത്യസ്തമായ നീക്കം നടത്തുന്നു. എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കൂടെ നിര്‍ത്താനാണ് മമതയുടെ ശ്രമം. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമത ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞത്. 42ല്‍ 18 സീറ്റ് ബിജെപി നേടി. മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് ഒഴുകുകയാണ്. ഈ ഒഴുക്കില്‍ വന്‍ നഷ്ടം നേരിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെ. ഈ പശ്ചാത്തലത്തിലാണ് മമത അടവ് മാറ്റി മറ്റു കക്ഷികളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ബിജെപിക്ക് വോട്ട് ചെയ്താല്‍...

ബിജെപിക്ക് വോട്ട് ചെയ്താല്‍...

നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ എന്താണ് സംഭവിക്കുക എന്ന് ഭത്പാരയിലെ അക്രമങ്ങളില്‍ നിന്ന് ബോധ്യമായല്ലോ എന്ന് മമത ചോദിക്കുന്നു. ലോക്‌സഭാ തിറഞ്ഞെടുപ്പ് വേളയില്‍ തുടങ്ങിയ സംഘര്‍ഷം ഭത്പാരയില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കൊല്‍ക്കത്തയോട് ചേര്‍ന്ന പ്രദേശമായ ഇവിടെ കഴിഞ്ഞദിവസവും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് മമത സൂചിപ്പിച്ചത്.

 എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം

എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം

ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഎമ്മും കൈക്കോര്‍ക്കണം. രാഷ്ട്രീയമായി ഒന്നിക്കണം എന്നതല്ല ഇതിന്റെ അര്‍ഥം. ദേശീയതലത്തില്‍ പൊതുവിഷയങ്ങളില്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് താന്‍ പറയുന്നതെന്നും മമത വിശദീകരിച്ചു. ബംഗാള്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മമത.

 സ്വരം മാറ്റിയ മമത

സ്വരം മാറ്റിയ മമത

സിപിഎമ്മിന്റെ 34 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 2011ലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തിലെത്തിയത്. സിപിഎമ്മിനെ നിശിതമായി വിമര്‍ശിക്കുന്നത് അവരുടെ രീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ സ്വരം മാറ്റിയിരിക്കുന്നു. ബംഗാളില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

 ശക്തമായ മുന്നേറ്റം

ശക്തമായ മുന്നേറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. ആകെയുള്ള 42 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടി. 18 സീറ്റ് ബിജെപിക്കും ലഭിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റാണ് കിട്ടിയത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഒഴുകുകയാണ്.

ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായി

ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായി

തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ കളംമാറിയതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സൗത്ത് ദിനാജ്പൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണമാണ് ഇപ്പോള്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. തൃണമൂലിന്റെ കൗണ്‍സിലര്‍മാര്‍ മാത്രമല്ല, ഒരു എംഎല്‍എയും ഇവിടെ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു.

 ശക്തനും എംഎല്‍എയും മറുചേരിയില്‍

ശക്തനും എംഎല്‍എയും മറുചേരിയില്‍

തൃണമൂലിന്റെ കരുത്തനായ നേതാവ് ബിപ്ലബ് മിത്രയും ബിജെപിയില്‍ ചേര്‍ന്നു. സൗത്ത് ദിനാജ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്തത് ബിപ്ലബ് മിത്രയാണ്. ഈ ജില്ലയില്‍ മാത്രമല്ല, വടക്കന്‍ ബംഗാളില്‍ മിക്ക സ്ഥലങ്ങളിലും തൃണമൂല്‍ വിജയം നേടിയതിന് പിന്നില്‍ മിത്രയുടെ ഇടപെടലുണ്ടായിരുന്നു. തൃണമൂല്‍ എംഎല്‍എ വില്‍സണ്‍ ചമ്പ്രമരിയും ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് മിത്ര അംഗത്വം എടുത്തത്.

 ഭരണം പിടിക്കുമെന്ന് ബിജെപി

ഭരണം പിടിക്കുമെന്ന് ബിജെപി

ബിജെപിയില്‍ ചേരുന്ന അഞ്ചാമത്തെ തൃണമൂല്‍ എംഎല്‍എയാണ് ചമ്പ്രമരി. ഇവരെ കൂടാതെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഓരോ എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സൗത്ത് ദിനാജ്പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലിപിക റോയ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇത് ഒരു ഭൂകമ്പമാണെന്ന് മുകുള്‍ റോയ് പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിന്റെ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം.

ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല... അയോധ്യ സാക്ഷി... മുസ്ലിംകള്‍ക്ക് എല്ലാം വിട്ടുനല്‍കി ഹിന്ദുക്കള്‍ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല... അയോധ്യ സാക്ഷി... മുസ്ലിംകള്‍ക്ക് എല്ലാം വിട്ടുനല്‍കി ഹിന്ദുക്കള്‍

English summary
Mamata's moves against BJP, reaches out to CPM, Congress, says should fight together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X