ഒരു വർഷത്തിനകം 5 ലക്ഷം തൊഴിലവസരങ്ങൾ: റേഷൻ വീടുതോറും വിതരണം ചെയ്യും, വാഗ്ധാനങ്ങളോടെ തൃണമൂൽ പ്രകടന പത്രിക
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറപ്പിറത്തിറക്കി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് മമത ബാനർജി ബുധനാഴ്ച തന്റെ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. തങ്ങളുടെ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് നടപ്പിലാക്കാനിരിക്കുന്ന നിർണ്ണായക പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പാർട്ടി മുന്നോട്ടുവെച്ചിട്ടുള്ളത്.
തന്റെ സർക്കാർ തൊഴിലില്ലായ്മ കുറയ്ക്കുമെന്ന വാഗ്ധാനം മുന്നോട്ടുവെച്ച തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒരു വർഷത്തിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മമത ബാനർജി വാഗ്ദാനം ചെയ്തുു. "ഞങ്ങൾ അധികാരത്തിലെത്തിയാൽ ഞങ്ങളുടെ വാഗ്ദാനങ്ങൾ 100 ശതമാനം നിറവേറ്റിയിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.

ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങളെ ഇതിനകം ലോകം പ്രശംസിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ നിന്ന് ഞങ്ങൾക്ക് അവാർഡുകൾ ലഭിച്ചു. ഞങ്ങൾ ഒന്നാം സ്ഥാനത്താണെന്നും കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മമത ബാനർജി അവകാശപ്പെട്ടു. സംസ്ഥാനത്തെ ദാരിദ്ര്യം 40 ശതമാനം കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കർഷകരുടെ വരുമാനം മൂന്നിരട്ടിയായി ഉയർത്തിയിട്ടുണ്ടെന്നും മമതാ ബാനർജി ചൂണ്ടിക്കാണിക്കുന്നു.
സമൂഹത്തിലെ സാമ്പത്തികമായി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി മമത ബാനർജി തന്റെ സർക്കാർ വീടുതോറുമുള്ള റേഷൻ വിതരണം നൽകുമെന്ന് വാഗ്ദാനം ചെയ്തു. പാവപ്പെട്ടവർക്ക് വാർഷിക ധനസഹായവും ഉറപ്പുനൽകുന്നു. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 6,000 രൂപ വാർഷിക ധനസഹായം ലഭിക്കും. പിന്നോക്ക സമുദായത്തിന് 12,000 രൂപയും ലഭിക്കും.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
1.6 കോടി കുടുംബങ്ങളിലെ വനിതകൾ സാർവത്രിക പ്രതിമാസ വരുമാന പിന്തുണ ലഭിക്കുന്ന ഒരു പുതിയ പദ്ധതി ഇതാദ്യമായാണ് ആരംഭിക്കുന്നത്. ജനറൽ കാറ്റഗറി കുടുംബങ്ങളിലെ സ്ത്രീ മേധാവികൾക്ക് പ്രതിമാസം 500 രൂപയും എസ്‌സി / എസ്ടി കുടുംബങ്ങൾക്ക് നൽകും 1,000 രൂപ, "പ്രകടനപത്രികയിൽ പറയുന്നു.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications