Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎന്‍ സാന്നിധ്യത്തില്‍ അഭിപ്രായ സര്‍വേ നടത്തണം, പൗരത്വ നിയമത്തില്‍ മമത പറയുന്നത് ഇങ്ങനെ

കൊല്‍ക്കത്ത: പൗരത്വ നിയമത്തില്‍ ഹിത പരിശോധന നടത്തണമെന്ന പ്രസ്താവനയില്‍ നിലപാട് ശക്തമാക്കി മമതാ ബാനര്‍ജി. ഇതില്‍ ഒരു ഭാഗത്തും നില്‍ക്കാത്ത ഐക്യരാഷ്ട്രസഭയോ മനുഷ്യാവകാശ സംഘടനയോ ഒരു അഭിപ്രായ സര്‍വേ നടത്തണം. അവരായിരിക്കണം അതിന് നേതൃത്വം നല്‍കേണ്ടത്. എത്ര പേര്‍ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് അതിലൂടെ അറിയാം. ഞാന്‍ അഭിപ്രായ സര്‍വേ എന്ന് മാത്രമാണ് പറഞ്ഞത്. ഒരുഭാഗത്ത് മാത്രമായി നില്‍ക്കുന്നവരല്ല, യുഎന്നെന്നും അവര്‍ പറഞ്ഞു.

1

ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ യുഎന്നിന്റെ സാന്നിധ്യത്തില്‍ അഭിപ്രായ സര്‍വേ നടത്തട്ടെ. പൗരത്വ നിയമത്തില്‍ മാത്രമല്ല എന്‍ആര്‍സിയിലും ഇതേ രീതി തുടരട്ടെ. ബിജെപി ആ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍, അവര്‍ സര്‍ക്കാര്‍ രാജിവെക്കട്ടെയെന്നും മമത പറഞ്ഞു. നേരത്തെ ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചതിന് മമത ബാനര്‍ജി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ മമത ഇത് തള്ളിക്കളഞ്ഞു.

നിങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും നടപ്പാക്കാന്‍ സാധിക്കില്ല. നിങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളെയും തീവ്രവാദവത്കരിക്കുകയാണെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കാനാവൂ എന്ന് മമത ബിജെപിയോട് പറഞ്ഞിരുന്നു. എന്നാല്‍ ബംഗാളിലായിരിക്കും പൗരത്വ നിയമവും എന്‍ആര്‍സിയും ആദ്യം നടപ്പിലാക്കുകയെന്നും ബിജെപി പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Mamata Banerjee says BJP workers buying skull cap to malign Muslims | Oneindia Malayalam

    അതേസമയം പൗരത്വ നിയമത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. എന്നാല്‍ പ്രാര്‍ത്ഥിക്കാനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് വിലക്കില്ല. നാഗ്പൂരില്‍ വമ്പന്‍ പ്രതിഷേധമാണ് നടക്കുന്നത്. എന്‍ആര്‍സിക്കെതിരെ പതിനായിരം പേര്‍ അണിനിരന്ന റാലിയാണ് നടക്കുന്നത്. വഡോദരയില്‍ പ്രതിഷേധം വന്‍ കലാപത്തിലേക്ക് നീങ്ങുകാണ്. പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+