കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചടങ്ങില്‍ പങ്കെടുക്കാതെ മമത.. വീണ്ടും അവണിച്ചു, സിഎഎയില്‍ പ്രധാനമന്ത്രിയുമായി ഇടഞ്ഞു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും ഇടഞ്ഞ് മമതാ ബാനര്‍ജി. കൊല്‍ക്കത്ത തുറമുഖത്തിന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കുന്ന ചടങ്ങില്‍ നിന്ന് മമത വിട്ടുനിന്നത്. പൗരത്വ നിയമത്തില്‍ മമത ഉന്നയിച്ച കാര്യങ്ങള്‍ മോദി തള്ളിയെന്നാണ് സൂചന. ഇതിന് പിന്നാലെ ചടങ്ങില്‍ നിന്ന് അവര്‍ വിട്ടുനിന്നത്. അതേസമയം ബേലൂര്‍ മഠത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷത്തിനെതിരെ മോദി തുറന്നടിക്കുകയും ചെയ്തു.

1

തുടര്‍ച്ചയായ രണ്ടാം ദിവസവും മോദി മമതയെ കാണുമെന്നായിരുന്നു പ്രവചനം. കഴിഞ്ഞ ദിവസം മോദിയെ കണ്ട് മമത സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ മമതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന മമത എന്തിനാണ് മോദിയെ കാണുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനമെന്നായിരുന്നു മമതയുടെ വാദം.

അതേസമയം മോദിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കേണ്ടെന്ന് നേരത്തെ മമത തീരുമാനിച്ചിരുന്നു. ബംഗാളില്‍ മോദി ഗോ ബാക്ക് വിളികളും ഉയര്‍ന്നിരുന്നു. പ്രതിപക്ഷം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പൗരത്വ നിയമം ആരുടെയും അവകാശം കവര്‍ന്നെടുക്കാന്‍ വേണ്ടിയുള്ളതല്ല. എന്നാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിയമമെന്നും മോദി പറഞ്ഞു.

പൗരത്വ നിയമത്തെ കുറിച്ച് യുവാക്കളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ചിലര്‍ അഭ്യൂഹത്തിന്റെ പേരില്‍ വഴി തെറ്റിക്കുകയാണ്. അത് മാറ്റേണ്ടത് ഞങ്ങളുടെ കടമയാണ്. എനിക്ക് പറയാനുള്ളത് പൗരത്വ നിയമത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ട എന്നാണ്. ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടമാകില്ലെന്നും മോദി പറഞ്ഞു. മതത്തിന്റെ പേരില്‍ അയല്‍രാജ്യങ്ങളില്‍ നമ്മുടെ സഹോദരി സഹോദരന്‍മാര്‍ ദുരിതമനുഭവിക്കുകയാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് എന്റെ സര്‍ക്കാരെന്നും മോദി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഒഴിവാക്കണം; കൊല്‍ക്കത്തയിലെത്തിയ മോദിയെ നേരില്‍ കണ്ട് മമതപൗരത്വ ഭേദഗതി നിയമം ഒഴിവാക്കണം; കൊല്‍ക്കത്തയിലെത്തിയ മോദിയെ നേരില്‍ കണ്ട് മമത

English summary
mamata skips pm modis kolkata port trusts event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X