മമതയുടെ റാലി പൊളിക്കാന്‍ ബിജെപി; ബസ്സുകള്‍ തടയുമെന്ന് ഭീഷണി, ട്രെയിനുകള്‍ വൈകിപ്പിച്ചു!!
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ ഇന്ന് കൂറ്റന്‍ റാലി സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകുകയാണ്. റാലിയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമതാ ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.
2021ലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ വരവില്‍ ആശങ്കപൂണ്ട തൃണമൂല്‍ കോണ്‍ഗ്രസ് കാലേകൂട്ടിയുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ റാലി പൊളിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് മമതയുടെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താനയും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്തു. വിശദ വിവരങ്ങള്‍ ഇങ്ങനെ...

രക്തസാക്ഷി ദിനാചരണം
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നടത്തുന്ന റാലി ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ബിജെപിയുടെ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലൂടെയാണ് തൃണമൂല്‍ കടന്നുപോകുന്നത്.

പാര്‍ട്ടിയുടെ ശക്തിപ്രകടനം
ഞായറാഴ്ച നടക്കുന്ന റാലി പാര്‍ട്ടിയുടെ ശക്തിപ്രകടനം കൂടിയാകുമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. 1993ല്‍ മമതാ ബാനര്‍ജിയുടെ റാലിക്കിടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 13 തൃണമൂല്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പിന്നീട് എല്ലാവര്‍ഷവും ജൂലൈ 21 രക്തസാക്ഷി ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിക്കാറുണ്ട്. അന്നേദിവസം കൊല്‍ക്കത്തയില്‍ പാര്‍ട്ടിയുടെ വന്‍ റാലിയും സംഘടിപ്പിക്കും.

മമതയുടെ ഒരു സര്‍ക്കസ്
ക്തസാക്ഷി ദിന റാലി മമതയുടെ ഒരു സര്‍ക്കസ് ആണെന്നാണ് ബിജെപിയുടെ പരിഹാസം. ബിജെപിയുടെ മുന്നേറ്റത്തില്‍ പകച്ചാണ് മമത നീങ്ങുന്നതെന്നും അവര്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റാണ് ബിജെപി നേടിയത്. അതേസമയം, തൃണമൂല്‍ നേതാക്കളെ ഭീഷണിപ്പെടുത്തി സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തുവന്നു.

ബിജെപിയുടെ ഭീഷണി
സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് സ്വീകരിച്ച കൈക്കൂലി പണം തൃണമൂല്‍ നേതാക്കള്‍ റാലിക്ക് മുമ്പ് ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കണമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. അല്ലെങ്കില്‍ റാലിയില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ നേതാക്കളെ അനുവദിക്കില്ല. റാലിക്ക് വരുന്ന വാഹനങ്ങള്‍ തടയുകയും ബസുകളില്‍ നിന്ന് പിടിച്ചിറക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

സംസ്ഥാന അധ്യക്ഷനെതിരെ കേസ്
അക്രമത്തിന് പ്രോല്‍സാഹിപ്പിച്ചുവെന്ന് കാണിച്ച ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ നേതാക്കള്‍ പോലീസില്‍ പരാതി നല്കി. ഘോഷിനെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തു. ദിലീപ് ഘോഷിനെ അറസ്റ്റ് ചെയ്യണമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കീം ആവശ്യപ്പെട്ടു.

ട്രെയിനുകള്‍ വൈകി ഓടുന്നു
തൃണമൂലിന്റെ റാലി പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. 30 ശതമാനം ട്രെയിനുകള്‍ ഞായറാഴ്ച വൈകി ഓടുന്നത് ബിജെപിയുടെ കളിയാണ്. തനിക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ട്രെയിനുകള്‍ അകാരണമായി റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ ബിജെപിയാണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications