കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ റാലി പൊളിക്കാന്‍ ബിജെപി; ബസ്സുകള്‍ തടയുമെന്ന് ഭീഷണി, ട്രെയിനുകള്‍ വൈകിപ്പിച്ചു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ ഇന്ന് കൂറ്റന്‍ റാലി സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകുകയാണ്. റാലിയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമതാ ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുമെന്നാണ് കരുതുന്നത്.

2021ലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ വരവില്‍ ആശങ്കപൂണ്ട തൃണമൂല്‍ കോണ്‍ഗ്രസ് കാലേകൂട്ടിയുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ റാലി പൊളിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് മമതയുടെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താനയും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്തു. വിശദ വിവരങ്ങള്‍ ഇങ്ങനെ...

രക്തസാക്ഷി ദിനാചരണം

രക്തസാക്ഷി ദിനാചരണം

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നടത്തുന്ന റാലി ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ബിജെപിയുടെ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലൂടെയാണ് തൃണമൂല്‍ കടന്നുപോകുന്നത്.

പാര്‍ട്ടിയുടെ ശക്തിപ്രകടനം

പാര്‍ട്ടിയുടെ ശക്തിപ്രകടനം

ഞായറാഴ്ച നടക്കുന്ന റാലി പാര്‍ട്ടിയുടെ ശക്തിപ്രകടനം കൂടിയാകുമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. 1993ല്‍ മമതാ ബാനര്‍ജിയുടെ റാലിക്കിടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 13 തൃണമൂല്‍ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പിന്നീട് എല്ലാവര്‍ഷവും ജൂലൈ 21 രക്തസാക്ഷി ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിക്കാറുണ്ട്. അന്നേദിവസം കൊല്‍ക്കത്തയില്‍ പാര്‍ട്ടിയുടെ വന്‍ റാലിയും സംഘടിപ്പിക്കും.

മമതയുടെ ഒരു സര്‍ക്കസ്

മമതയുടെ ഒരു സര്‍ക്കസ്

ക്തസാക്ഷി ദിന റാലി മമതയുടെ ഒരു സര്‍ക്കസ് ആണെന്നാണ് ബിജെപിയുടെ പരിഹാസം. ബിജെപിയുടെ മുന്നേറ്റത്തില്‍ പകച്ചാണ് മമത നീങ്ങുന്നതെന്നും അവര്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റാണ് ബിജെപി നേടിയത്. അതേസമയം, തൃണമൂല്‍ നേതാക്കളെ ഭീഷണിപ്പെടുത്തി സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തുവന്നു.

 ബിജെപിയുടെ ഭീഷണി

ബിജെപിയുടെ ഭീഷണി

സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് സ്വീകരിച്ച കൈക്കൂലി പണം തൃണമൂല്‍ നേതാക്കള്‍ റാലിക്ക് മുമ്പ് ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കണമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. അല്ലെങ്കില്‍ റാലിയില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ നേതാക്കളെ അനുവദിക്കില്ല. റാലിക്ക് വരുന്ന വാഹനങ്ങള്‍ തടയുകയും ബസുകളില്‍ നിന്ന് പിടിച്ചിറക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

സംസ്ഥാന അധ്യക്ഷനെതിരെ കേസ്

സംസ്ഥാന അധ്യക്ഷനെതിരെ കേസ്

അക്രമത്തിന് പ്രോല്‍സാഹിപ്പിച്ചുവെന്ന് കാണിച്ച ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഘോഷിനെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തു. ദിലീപ് ഘോഷിനെ അറസ്റ്റ് ചെയ്യണമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കീം ആവശ്യപ്പെട്ടു.

ട്രെയിനുകള്‍ വൈകി ഓടുന്നു

ട്രെയിനുകള്‍ വൈകി ഓടുന്നു

തൃണമൂലിന്റെ റാലി പൊളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. 30 ശതമാനം ട്രെയിനുകള്‍ ഞായറാഴ്ച വൈകി ഓടുന്നത് ബിജെപിയുടെ കളിയാണ്. തനിക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ട്രെയിനുകള്‍ അകാരണമായി റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ ബിജെപിയാണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!

English summary
Mamata To Kick Off Mega Kolkata Rally; BJP Threatens to Block the Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X