കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബിജെപി സ്ഥാനാര്‍ത്ഥിയെ കൊല്ലാന്‍ നോക്കുന്നു... എന്‍കൗണ്ടറിന് ശ്രമിക്കുന്നുവെന്ന് വിജയ് വര്‍ഗീയ

Google Oneindia Malayalam News

കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ. മമത ബാനര്‍ജി ബിജെപി സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ നോക്കുന്നുവെന്നാണ് ആരോപണം. ബാരക്‌പോരിലെ സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിനെ എന്‍കൗണ്ടറില്‍ കൊല്ലാനാണ് മമത തീരുമാനിച്ചിരിക്കുന്നതെന്ന് വിജയ് വര്‍ഗീയ പറഞ്ഞു. അതേസമയം ബംഗാളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന സൂചനയാണ് വിജയ് വര്‍ഗീയ നല്‍കുന്നത്.

1

മേഖലയിലെ പോലീസ് കമ്മീഷണര്‍ സുനില്‍ ചൗധരിയോട് അര്‍ജുന്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ മമത ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയ് വര്‍ഗീയ പറഞ്ഞു. ഇത് എന്‍കൗണ്ടറിന്റെ തുടക്കമാണ്. അറസ്റ്റ് ചെയ്താല്‍ എന്‍കൗണ്ടര്‍ നടത്തി കൊലപ്പെടുത്തുക എളുപ്പമാണെന്നും വിജയ് വര്‍ഗീയ പറുന്നു. അതേസമയം നേരത്തെ ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മമതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു വിജയ് വര്‍ഗീയ.

അതേസമയം അര്‍ജുന്‍ സിംഗിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി മമതാ ബാനര്‍ജിയായിരിക്കുമെന്നും കൈലാഷ് വിജയ് വര്‍ഗീയ ആരോപിച്ചു. തൃണമൂല്‍ മുന്‍ നേതാവായിരുന്നു അര്‍ജുന്‍ സിംഗ്. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഇത് സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മമത ഇതിനോട് പ്രതികരിച്ചിട്ടില്ല.

ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ തുടങ്ങിയതിന് പിന്നാലെ കടുത്ത അക്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലിയില്‍ വരെ അക്രമമുണ്ടായിരുന്നു. നേരത്തെ ഭത്പരയില്‍ നിന്ന് മത്സരിക്കാന്‍ തൃണമൂല്‍ അര്‍ജുന്‍ സിംഗിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ബിജെപി അദ്ദേഹത്തിന് ബാരക്‌പോര്‍ സീറ്റാണ് നല്‍കിയത്. ഇവിടെ ശക്തനായ ദിനേഷ് ത്രിവേദിയാണ് മത്സരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

English summary
mamata tries to kill bjp candidate says kailash vijay vargiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X