കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഞ്ചകര്‍ പാര്‍ട്ടിയില്‍ നില്‍ക്കരുതെന്ന് മമത; പാര്‍ട്ടി വിട്ടുപോകണം, നേതാക്കളുമായി രഹസ്യയോഗം

Google Oneindia Malayalam News

കൊല്‍ക്കത്ത: വിശ്വാസ വഞ്ചകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പല ലോക്‌സഭാ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ പോരാണ് എന്ന് മമത വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ വിശ്വാസ വഞ്ചകരോട് പാര്‍ട്ടിവിട്ടു പോകാന്‍ ആവശ്യപ്പെട്ടത്.

Mamata

പാര്‍ട്ടിയെ നശിപ്പിക്കാതെ ഇത്തരക്കാര്‍ പുറത്തുപോകണം. ഹൂഗ്ലി ലോക്‌സഭാ മണ്ഡലത്തിലെ പരാജയ കാരണം ചര്‍ച്ച ചെയ്യവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക നേതാക്കളുമായി മമത രണ്ടുമണിക്കൂറോളം രഹസ്യ യോഗം ചേര്‍ന്നു. ഹൂഗ്ലിയില്‍ ബിജെപിയാണ് ജയിച്ചത്.

ഹൂഗ്ലി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കുമെന്ന സൂചനയാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ച് മമത പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

ചൗക്കിദാര്‍ ചോര്‍ ഹേ!! തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുദ്രാവാക്യം; രാഹുല്‍ ഗാന്ധിയുടെ പ്രതികരണംചൗക്കിദാര്‍ ചോര്‍ ഹേ!! തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുദ്രാവാക്യം; രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

ഐക്യത്തോടെ നില്‍ക്കാന്‍ മമത ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നും അവര്‍ നിര്‍ദേശിച്ചുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പോകാം. പരസ്യമായി അവര്‍ക്ക് നിലപാട് സ്വീകരിക്കാം. വിശ്വാസ വഞ്ചന കാണിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മമത വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ഐക്യത്തോടെയുള്ള ഒരുക്കം നടത്താനും അവര്‍ നിര്‍ദേശിച്ചു.

English summary
Mamata warns party workers asks traitors to leave party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X