കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്സിനും വിഎച്ച്പിയ്ക്കും മമതയുടെ താക്കീത്: തീ കൊണ്ട് കളിക്കരുത്, ദുര്‍ഗാപൂജ അക്രമസാസക്തം!!

വിഎച്ച്പി, ബജ്രംഗ് ദള്‍, ആര്‍എസ്എസ് എന്നീ സംഘടനകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്

Google Oneindia Malayalam News

കൊല്‍ക്കത്ത: ദുര്‍ഗ്ഗാ പൂജയ്ക്ക് ആര്‍എസ്എസിനും മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് സംസ്ഥാനത്ത് സമാധാനം ഇല്ലാതാക്കരുതെന്നാണ് വിഎച്ച്പി, ബജ്രംഗ് ദള്‍, ആര്‍എസ്എസ് എന്നീ സംഘടനകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിജയദശമി ദിനത്തില്‍ ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദുപരിഷത്ത് പ്രഖ്യാപനത്തിനെതിരെയാണ് മമതയുടെ മുന്നറിയിപ്പ്.

ആയുധങ്ങളുമേന്തിക്കൊണ്ടുള്ള ഒരു റാലിയും അനുവദിക്കില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മമത ചൂണ്ടക്കാണിച്ചു. തീ കൊണ്ട് കളിക്കരുതെന്നാണ് മുന്നറിയിപ്പ്. റാലിയ്ക്കെതിരെ സംസ്ഥാന പോലീസ് മേധാവിയും ഹിന്ദുത്വ സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

mamata-banerjee

നബന്നയില്‍ ചേര്‍ന്ന സ്റ്റേറ്റ് സെക്രട്ടറി യോഗത്തിലാണ് സംസ്ഥാനത്തിന്‍റെ സമാധാനം ഇല്ലാതാക്കി സംസ്കാരത്തെ മുറിപ്പെടുത്താമെന്ന് ആര്‍എസ്എസ്, വിഎച്ചപിയോ ചിന്തിക്കുന്നുണ്ടെങ്കില്‍ തീ കളിക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വിജയദശമി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങള്‍ക്കിടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ആയുധങ്ങളുമേന്തിക്കൊണ്ട് ബംഗാളില്‍ റാലി നടത്തിയിരുന്നു. ഇതേ ചടങ്ങുകള്‍ വിജയദശമിയ്ക്ക് നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

English summary
Training her guns towards the RSS, Bajrang Dal and the VHP, West Bengal Chief Minister Mamata Banerjee on Saturday warned right-wing organisations to "not play with fire", and disrupt communal harmony during the impending Durga Puja. She maintained that her government is determined to ensure that Dusshera and puja celebrations go ahead peacefully.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X