കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ ജനത മമതയോട് ക്ഷമിക്കില്ല: തിരഞ്ഞെടുപ്പോടെ പാട്ടിയിൽ ഒറ്റക്കാവുമെന്ന് അമിത് ഷാ

Google Oneindia Malayalam News

കൊൽക്കത്ത: ബംഗാൾ സന്ദർശനത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രിമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി എന്നിവരാണ് മമതയ്ക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ 10 വർഷത്തോളമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിയ്ക്ക് ബംഗാൾ ജനത മാപ്പ് നൽകില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൌറയിൽ സംഘടിപ്പിച്ച റാലിയെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയെ തളയ്ക്കാന്‍ ആര്? ലതിക തോറ്റിടത്ത് പി മോഹനന്‍ വരുമെന്ന് സൂചനകുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയെ തളയ്ക്കാന്‍ ആര്? ലതിക തോറ്റിടത്ത് പി മോഹനന്‍ വരുമെന്ന് സൂചന

അഞ്ച് പേർ കൂടി

അഞ്ച് പേർ കൂടി

കഴിഞ്ഞ ദിവസം തൃണമൂൽ വിട്ട അഞ്ച് നേതാക്കളാണ് ദില്ലിയിലെത്തി ബിജെപിയിൽ ചേർന്നത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളായ രാജിബ് ബാനർജി, ബൈശാലി ദാൽമിയ, പ്രബീർ ഘോഷൽ, രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവരാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബിജെപി നേതാക്കൾ ദിലീപ് ഘോജ്‌, കെയ്‌ല എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവേശനം നടത്തിയത്.

 മമത ഒറ്റപ്പെടും

മമത ഒറ്റപ്പെടും

തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമുള്ള നേതാക്കൾ ബിജെപിയിൽ ചേരുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും ബംഗാളിൽ മമത ഒറ്റപ്പെടുമെന്നും അമിത്ഷാ പറയുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളോട് അവർ അനീതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, "മമത ബാനർജി പശ്ചിമ ബംഗാളിനെ എല്ലാ മേഖലകളിലും പിന്നോട്ട് കൊണ്ടുപോയി. സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും അവരോട് ക്ഷമിക്കില്ലെന്നും ഷാ കൂട്ടിച്ചേർത്തു. മോദി സർക്കാർ ജനങ്ങൾ ജനങ്ങലെ സേവിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാമ് പ്രവർത്തിക്കുന്നതെങ്കിൽ മമത സ്വന്തം ബന്ധുക്കളെ സേവിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും ഷാ കുറ്റപ്പെടുത്തി.

 മമതയ്ക്ക് മുന്നറിയിപ്പ്

മമതയ്ക്ക് മുന്നറിയിപ്പ്


2020 ഡിസംബറിൽ ബിജെപിയിൽ ചേർന്ന മുൻ ടിഎംസി മന്ത്രി സുവേന്ദു അധികാരി വേദിയിൽ സംസാരിക്കുകയായിരുന്നു, "തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ഒരു പാർട്ടിയല്ലെന്നും സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നുമാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ പ്രതികരണം. ഫെബ്രുവരി 28 നകം ടി‌എം‌സി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറും. ആരും അവിടെ അവശേഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംഗങ്ങളെ നിലനിർത്താൻ കഴിയില്ല

അംഗങ്ങളെ നിലനിർത്താൻ കഴിയില്ല

ജയ് ശ്രീരാമിനെ അപമാനിക്കുന്ന മമതാ ബാനർജിയുടെ പാർട്ടിയ്ക്ക് ഒരിക്കലും സ്വന്തം പാർട്ടി അംഗങ്ങളെ നിലനിർത്താനാവില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ജയ് ശ്രീരാം മുദ്രാവാക്യം നിങ്ങൾ ഉപേക്ഷിച്ചു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാമക്ഷേത്രം നിർമിക്കുന്നുണ്ട്. രാമരാജ്യമെന്നത് ബംഗാളിന്റെ വാതിൽക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ മറികടന്ന് അധികാരമുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയുടെ ദേശീയ തലത്തിലുള്ള പലനേതാക്കളും പലപ്പോഴായി ബംഗാളിലെത്തിയിരുന്നു.

English summary
Mamata will be alone by the time West Bengal election begins: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X