Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ നോട്ടില്‍ ബംഗാള്‍ക്കടുവയില്ലെന്ന് മമത, ചൊടിപ്പിച്ചത് കുംഭകോണത്തെക്കുറിച്ചുള്ള മോദീ പരാമര്‍ശം

കേന്ദ്രസര്‍ക്കാര്‍ തോന്നിയതുപോലെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണം

ദില്ലി: രാജ്യത്ത് പുതിയതായി പുറത്തിറക്കിയ 2000 രൂപ നോട്ടില്‍ ദേശീയ മൃഗമില്ലാത്തതിനെ ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ മമതാബാനര്‍ജി തനിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മോദി ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2000 രൂപ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

ചിട്ടി ഫണ്ട് തട്ടിപ്പുകളില്‍ പങ്കുള്ളതുകൊണ്ടാണ് രാജ്യത്തെ രാഷ്ട്രീയക്കാര്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നതെന്നായിരുന്നു പ്രധാനമന്ത്രി ഉന്നയിച്ച ആരോപണം. നേരത്തെ പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ ശാരദ ചിട്ടി തട്ടിപ്പില്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വന്‍ നേട്ടമുണ്ടാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെിരെ പുതിയ വിവാദവുമായി മമതാ ബാനര്‍ജിയുടെ രംഗപ്രവേശം.

 ആനയുണ്ട്, ബംഗാള്‍ക്കടുവയില്ല

ആനയുണ്ട്, ബംഗാള്‍ക്കടുവയില്ല

സുന്ദര്‍ബന്നിനെക്കുറിച്ചും ബംഗാള്‍ക്കടുവയെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം, എന്നാല്‍ പുതിയതായി ഇറക്കിയ 2000 രൂപ നോട്ടില്‍ ബംഗാള്‍ കടുവയില്ലെന്നും അതേസമയത്ത് ദേശീയ പൈതൃകമായ ആനയുണ്ടെന്നുമാണ് മമതാബാനര്‍ജി ഉന്നയിക്കുന്ന വാദങ്ങള്‍.

 സര്‍ക്കാരിന് തോന്നിയതുപോലെ

സര്‍ക്കാരിന് തോന്നിയതുപോലെ

2000 രൂപ നോട്ടിന്റെ ഒരു വശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് മംഗള്‍യാന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഇതിന് താഴെയായി ചെറിയ കള്ളികളില്‍ ആന, മയില്‍, താമര എന്നിവയുടെ ചിത്രങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ബംഗാള്‍ കടുവയെ നോട്ടില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ തോന്നിയതുപോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് മമതയുടെ മറ്റൊരു ആരോപണം.

ശബ്ദമുയര്‍ത്തുന്നവര്‍

ശബ്ദമുയര്‍ത്തുന്നവര്‍

ചിട്ടി ഫണ്ട് തട്ടിപ്പുകളില്‍ പങ്കുള്ളവരാണ് പണം അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്നവരെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മമതാബാനര്‍ജിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചത്. പണം അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആരെയും പ്രശ്‌നത്തിലാക്കാനല്ലെന്നും ഇന്ത്യയിലെ യുവാക്കളുടെ ഭാവി സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നും മോദി പറയുന്നു.

പാവപ്പെട്ടവരെ മനസ്സിലാക്കാം

പാവപ്പെട്ടവരെ മനസ്സിലാക്കാം

ചിട്ടികളില്‍ പണം നിക്ഷേപിച്ച പാവപ്പെട്ടവര്‍ തനിക്കെതിരെ വിരല്‍ ചൂണ്ടുന്നത് അവരുടെ കിടപ്പാടം നഷ്ടമാകുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കാം എന്നാല്‍ രാഷ്ട്രീയക്കാര്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയായ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയുടെ ഉദ്ഘാടന ചടങ്ങില്‍ വച്ചായിരുന്നു മോദിയുടെ പ്രസ്താവന.

ശാരദ ചിട്ടി തട്ടിപ്പ്

ശാരദ ചിട്ടി തട്ടിപ്പ്

പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ ശാരദ ചിട്ടി തട്ടിപ്പില്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വന്‍ നേട്ടമുണ്ടാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട തൃണമൂല്‍ എംപി കുനാല്‍ ഘോഷാണ് ശാരദാ ചിട്ടിയില്‍ നിന്ന് മമതാ ബാനര്‍ജിയും നേട്ടമുണ്ടാക്കിയതായി ആരോപണമുന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+