കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജി ദില്ലിയില്‍, നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍, ദേശീയ രാഷ്ട്രീയത്തില്‍ മമത ചുവടുറപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ ദില്ലിയില്‍ പ്രക്ഷോഭത്തിൽ മമത | Oneindia Malayalam

ദില്ലി: കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധത്തിലാക്കിയ ബംഗാളിലെ സിബിഐ വിഷയം ദില്ലിയിലേക്കെത്തിച്ച് പ്രതിപക്ഷ നേതൃനിരയിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഫെബ്രുവരി മൂനിന് രാജ്യത്തെ ആകെ കോളിളക്കം സൃഷ്ടിച്ച് ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ ബംഗാൡലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മതയുടെ പോലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് മമതയും പ്രതിപക്ഷവും സംയുക്തമായി നടത്തിയ സമരവും ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് എത്തിയിരിക്കയാണ്.

<strong>ആചാര സംരക്ഷണത്തിനായി ബിജെപി ധർണ; ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത് ചതിയെന്ന് ശോഭ സുരേന്ദ്രൻ</strong>ആചാര സംരക്ഷണത്തിനായി ബിജെപി ധർണ; ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത് ചതിയെന്ന് ശോഭ സുരേന്ദ്രൻ

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ നീക്കത്തെ എതിര്‍ത്ത മമത ദില്ലിയിലേക്ക് പ്രതിഷേധം മാറ്റിയതോടെ കിട്ടിയ അവസരം മുതലെടുക്കുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്നേ ത്രിണമൂല്‍ കോണ്‍ഗ്രസിനെും മമത ബാനര്‍ജിയെയും പൂട്ടാന്‍ സിബിഐയെ നിയോഗിച്ച കേന്ദ്രസര്‍ക്കാറിന് പ്രഹരമായി മാറിയിരിക്കയാണ്.

Mamata Banerjee

ദില്ലിയിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ മമത പുതിയ രാഷ്ട്രീയക്കളിക്ക് തുടക്കം കുറിക്കുകയാണ്. 64 കാരിയായ മമത കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ, ഭരണഘടനാ വിരുദ്ധമായ പദവി ദുരുപയോഗത്തിനെതിരെ ഒറ്റ രാത്രി കൊണ്ട് സമരത്തിനിരുന്നപ്പോള്‍ ബിജെപിയെ എതിര്‍ക്കുന്ന മുഴുവന്‍ പ്രതിപക്ഷവും ബംഗാളിലെത്തിയിരുന്നു.

ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ നിന്ന് ശ്രദ്ധതിരിച്ച് ലോകസഭ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞു. പ്രതിസന്ധിയിലാകുമായിരുന്ന പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ കഴിഞ്ഞ മമതയുടെ രാഷ്ട്രീയവിജയം കൂടിയാണിത്. കൊല്‍ക്കത്തയിലെ ധര്‍ണ മമതയ്ക്ക വിമര്‍ശനവും നല്‍കിയിരുന്നു. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ സംരക്ഷിച്ചതിനും ത്രിണമൂലിലെ മുതിര്‍ന്ന നേതാക്കളായ സുദിപ് ബന്ധോപാദ്യായ പോലുള്ളവര്‍ക്ക് റോസ്വാലിയില്‍ പങ്കുള്ളതും മമതയക്ക് പ്രതിച്ഛായയെ ബാധിച്ചിരുന്നു.

എന്നാല്‍ ദില്ലിയിലെത്തിച്ചിരിക്കുന്ന ധര്‍ണ രാജ്യത്തെ ബിജെപി ഇതരകക്ഷികള്‍ക്ക് ഒത്തുകൂടി പ്രതിഷേധിക്കാനുള്ള വേദി കൂടിയാണ് സമ്മാനിക്കുന്നത്.മോദിയും അമിത് ഷായും മമതയെ അഴിമതിക്ക് കൂട്ടുനിന്ന ആദ്യ മുഖ്യമന്ത്രി എന്നാണ് റാലികളില്‍ വിശേഷിപ്പിക്കുന്നത്. ബംഗാളില്‍ നിന്ന് ദില്ലിിലേക്ക് മമത ബാനര്ജി എന്ന രാഷ്ട്രിയക്കാരിയുടെ പറിച്ച് നടലിനുള്ള അവസരമായി കൂടിയാണ് മമത ഈ അവസരം ഉപയോഗിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സ്വയം അവരോധിക്കലായി.

English summary
Mamatha Banerjee in delhi to join the oppositions protest against BJP lead government, Mamata plan to play politics in national capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X