കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് കൊള്ളയടിക്കാൻ ഗബ്ബാർ സിംഗുമാരെ വിട്ട് ക്രിസ്തുമസ്സും നരേന്ദ്ര മോദി കുളമാക്കിയെന്ന് മമത

നോട്ട് അസാധു ആക്കലിനെതിരെ ശക്തമായ നിലപാട് എടുത്ത ആളാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇപ്പോഴിതാ ആദായ നികുതി വകുപ്പിനെ പരിഹസിച്ചും മമത രംഗത്തെത്തിയിരിക്കുന്നു.

Google Oneindia Malayalam News

കൊൽക്കത്ത: സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ഷോലെയിലെ വില്ലൻ കഥാപാത്രം ഗബ്ബര്‍ സിംഗിനെ ഓര്‍ക്കുന്നില്ലെ... ഗ്രാമീണരെ കൊള്ളയടിച്ച്, ശത്രുക്കളെ ഒരു ദയയുമില്ലാതെ കൊന്നൊടുക്കുന്ന ക്രൂരനായ മനുഷ്യന്‍. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗബ്ബര്‍ സിംഗിനെ കുറിച്ച് പറഞ്ഞു. രാജ്യത്തെ ആദായ നികുതി വകുപ്പിനെയാണ് മമത ഗബ്ബര്‍ സിംഗിനോട് ഉപമിച്ചത്.

Mamatha Banerjee

കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. നോട്ട് അസാധു ആക്കലിലൂടെ രാജ്യത്തെ വലിയ ദുരിതത്തിലേക്കാണ് നരേന്ദ്ര
മോദിയും കൂട്ടരും തള്ളി വിട്ടത്. പോരാതെ 'ഗബ്ബര്‍ സിംഗിനെ' പോലെ ആദായി നികുതി ഉദ്യോഗസ്ഥര്‍ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ കയറി വരാം, എല്ലാം കൊള്ളയടി ച്ചിട്ടെ അവര്‍ തിരികെ പോകൂവെന്നും മമത പരിഹസിക്കുന്നു.

Mamatha Speech

സമ്മാനങ്ങള്‍ വാങ്ങാനും മറ്റുമായി ജനങ്ങള്‍ ഒരു പാട് പണം ചെലവഴിക്കുന്ന സമയാണ് ക്രിസ്മസ് സീസണ്‍, എന്നാലിപ്പോള്‍ കയ്യില്‍ പണം ഉണ്ടെങ്കിലും അത് ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ആഘോഷങ്ങളില്ലാത്തതാണ് ഈ ക്രിസ്മസും പുതുവര്‍ഷവും.

ഒരു രാഷ്ട്രീയ നേതാവിന്റെ കടമകളെയും ഉത്തരവാദിത്തങ്ങളെ കുറിച്ചും മമത ഓർമ്മപ്പെടുത്തി. ഭരണാധികാരികള്‍ ഉത്തരവാദിത്തമില്ലാതെ തീരുമാനങ്ങളെടുത്താല്‍ അതിന്‌റെ ദുരിതം അനുഭവിക്കേണ്ടി വരുക ജനങ്ങളാണെന്നും, തനിക്ക് തെറ്റി പറ്റിയിട്ടുണ്ടെങ്കില്‍
തിരുത്താന്‍ തയ്യാറാണെന്നും 'ദീദി' വ്യക്തമാക്കി.

English summary
Mamtha banerjee criticing the note ban and compares Income tax Department withBollywood Villan Character Gabbar singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X