കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്തി ഗോവ പിടിയ്ക്കാൻ മമത; തന്ത്രം മെനയുന്നത് പ്രശാന്ത് കിഷോർ? ഒപ്പം ആം ആദ്മിയും

Google Oneindia Malayalam News

ബംഗാളിൽ ബിജെപിയെ തകർത്ത് കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിൽ തങ്ങളുടെ ദേശീയ താത്പര്യം വർധിപ്പിച്ചിരിക്കുകയാണ് മമത ബാനർജിയും തൃണമൂൽ കോൺഗ്രസും. ഇതിന്റെ ഭാഗമായി മറ്റൊരു സംസ്ഥാനമായ ത്രിപുരയിൽ സ്വാധീനമുറപ്പാക്കാനുള്ള തന്ത്രങ്ങൾ മമത അണിയറിയിൽ ആരംഭിച്ചിട്ടുണ്ട്. ഒരു സീറ്റ് പോലും ഇല്ലാതിരുന്ന സംസ്ഥാനം ബിജെപി പിടിച്ചെടുത്തെങ്കിൽ സമാന മുന്നേറ്റം തങ്ങൾക്കും ത്രിപുരയിൽ സാധ്യമാകുമെന്നാണ് ടിഎംസി അവകാശപ്പെടുന്നത്. പാർട്ടിയുടെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ച് ഇതിനോടകം തന്നെ നിരവധി പേർ ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു.

ഇപ്പോഴിതാ ത്രിപുരയ്ക്ക് പിന്നാലെ മറ്റൊരു സംസ്ഥാനം കൂടി ലക്ഷ്യം വെയ്ക്കുകയാണ് മമത, അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവ. ബിജെപിയെ വീഴ്ത്തി ഗോവ പിടിക്കാനുള്ള നീക്കങ്ങൾ മമത ആരംഭിച്ച് കഴിഞ്ഞു. മമതയ്ക്ക് വേണ്ടി തന്ത്രം മെനയുന്നതാകട്ടെ ബംഗാളിലെ കൂറ്റൻ വിജയത്തിൽ മമതയ്ക്ക് വേണ്ടി ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറിന്റെ ഐ പാക്ടും ,വിശദാംശങ്ങളിലേക്ക്

1

പശ്ചിബംഗാളിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാത്തിൽ നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ മമതയെ മുന്നിൽ നിർത്തി നയിക്കാനുള്ള ചർച്ചകൾ ദേശീയ തലത്തിൽ ശക്തമാണ്. മമത മാത്രമാണ് ബിജെപിയോട് ഏറ്റുമുട്ടാൻ പാകത്തിലുള്ള എതിരാളി എന്ന ധാരണ പ്രചരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസും ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഇതിനിടയിലാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ തൃണമൂൽ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായിട്ടായിരുന്നു ത്രിപുരയിൽ തൃണമൂൽ കരുനീക്കങ്ങൾ ആരംഭിച്ചത്. ഇതിനോടകം തന്നെ സിപിഎമ്മിൽ നിന്നും ബിജെപിയുൽ നിന്നും അടക്കം ഏകദേശം 60,000ത്തോളം പേർ തൃണമൂലിൽ ചേർന്നുവെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. നിലവിൽ 60 അംഗ നിയമസഭയിൽ ഒരു എംഎൽഎ പോലും തൃണമൂൽ കോൺഗ്രസിനില്ല. എന്നാൽ അടുത്ത നിയമസഭതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അട്ടിമറി വിജയം നേടാനാകുമെന്നാണ് മമതയും തൃണമൂലും അവകാശപ്പെട്ടത്.

2

അതേസമയം ഗോവയാണ് ടി എം സിയുടെ അടുത്ത ലക്ഷ്യം. ഉടൻ തന്നെ മമത ബാനർജിയും സംഘവും ഗോവ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തീരദേശ സംസ്ഥാനമായ ഗോവയിൽ നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ അവസാന നിമിഷം പ്രാദേശി പാർട്ടികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുമായി സഖ്യത്തിലെത്തി ബിജെപി അധികാരം പിടിക്കുകയയായിരുന്നു . 13 സീറ്റായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. അതേസമയം അധികാരത്തിലേറിയതിന് പിന്നാലെ തന്നെ കോൺഗ്രസിൽ നിന്നുള്ള 10 എംഎൽഎമാരെ അടർത്തിയെടുത്ത് സംസ്ഥാന ഭരണം സുരക്ഷിതമാക്കാനും ബിജെപിക്ക് കഴിഞ്ഞു. അടുത്ത വർഷവും സംസ്ഥാനത്ത് അധികാര തുടർച്ച സ്വപ്നം കാണുകയാണ് ബിജെപി. എന്നാൽ ബിജെപിയുടെ മോഹം അസ്ഥാനത്താകുമെന്നാണ് തൃണമൂൽ വെല്ലുവിളി.

3

ഉടൻ തന്നെ മമത ഗോവ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. മമതയ്ക്ക് വേണ്ടി തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിന്റെ ഐ പാക്ടും രംഗത്തുണ്ട്. ഐ പാകിൽ നിന്നുള്ള 200 പേരടങ്ങുന്ന സംഘമായിരിക്കും ടിഎംസിക്കായി ഗോവയിൽ പ്രവർത്തിക്കുക.ഇവർക്കൊപ്പം തന്നെ തൃണമൂലിന്റെ എംപിമാരും സംസ്ഥാനം സന്ദർശിക്കുമെന്നാണ് വിവരം. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസ് ദുർബലമാണെന്നാണ് തൃണമൂലിന്റെ കണക്ക് കൂട്ടൽ . കൃത്യമായ പ്രവർത്തനം കാഴ്ച വെച്ചാൽ സംസ്ഥാനത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് കരുതുന്നുണ്ട്. എന്നാൽ ഗോവയിൽ തനിച്ച് അധികാരം പിടിക്കുക തൃണമൂലിന് എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയുമായി തൃണമൂൽ സഖ്യം ഉണ്ടാക്കിയേക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

4

ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് മമത. ഇതുകൊണ്ട് തന്നെ ഇരുകക്ഷികളും തമ്മിൽ സഖ്യത്തിൽ എത്താനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല. ഇവർക്കൊപ്പം പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും കൈക്കോർത്തേക്കും. ബിജെപി സഖ്യം അവസാനിപ്പിച്ച എംജിപി ആം ആദ്മിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. അതേസമയം നിലവിൽ ഗോവയിൽ കളത്തിലേ ആം ആദ്മി ഇല്ല. എന്നാൽ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ആം ആദ്ിക്ക് സാധിക്കുമെന്ന് ചില സർവ്വേകൾ പ്രവചിച്ചിരുന്നു.

5

അതിനിടെ സംസ്ഥാനത്ത് ഇക്കുറി തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് അധികാരം നഷ്ടപ്പെട്ടത് എന്നതിനാൽ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി ഇവിടെ. സാധാരണ നിലയിൽ തിരഞ്ഞെടപ്പിനോട് അടുക്കവേയാണ് പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ല ചർച്ചകൾ ചൂട് പിടിക്കാറുള്ളതെങ്കിൽ ഇത്തവണ നേരത്തേ തന്നെ ഇത്തരം ചർച്ചകൾ പാർട്ടിയിൽ തുടക്കമിട്ട് കഴിഞ്ഞു. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനാണ്സംസ്ഥാനത്തിന്‍റെ ചുമതല

6

സംസ്ഥാനത്ത് ബിജെപിയുടെ നില ഇത്തവണ പരിങ്ങലിലാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 2017 ൽ സംസ്ഥാന അധികാരം പിടിക്കാൻ ബിജെപിക്ക് സാധിച്ചതിൽ നിർണായകമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയായ മനോഹർ പരക്കറിന്റെ സാന്നിധ്യം. അദ്ദേഹത്തിന്റെ മരണത്തോടെ പുതിയ മുഖ്യനെ കണ്ടെത്തിയിരുന്നുവെങ്കിലും പാർട്ടിയിൽ തന്നെ അസ്വാരസ്യങ്ങൾ ശക്തമായിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കോൺഗ്പസ് പ്രതീക്ഷ.

7

ഇതോടൊപ്പം തന്നെ ബിജെപിക്കൊപ്പമുണ്ടായിരുന്ന സഖ്യകക്ഷികളായ മാഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും ഇപ്പോൾ എൻഡിഎ സഖ്യത്തിൽ ഇല്ല. ജിഎഫ്പിയാകട്ടെ കോൺഗ്രസുമായുള്ള സഖ്യസാധ്യത തേടുന്നുമുണ്ട്. ഇതും തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണഅട്. അതേസമയം ഇത്തവണയും സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ചേക്കാനാണ് സാധ്യത. എന്നാൽ രാഷ്ട്രീയ സാഹചര്യം മാറിയാൽ പ്രാദേശിക കക്ഷികളുമായി സഖ്യത്തിന് ശ്രമിച്ചേക്കുമെന്നുള്ള സാധ്യത തള്ളിക്കളയാനാകില്ല.

English summary
Mamatha banerjee to start poll preparation in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X