Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍ പുരസ്‌കാരം; വിഎസ് ഉള്‍പ്പെടെ 3 പേര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന്‍ മമ്മൂട്ടി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. വിഎസ് അച്യുതാനന്ദന്‍, ജസ്റ്റിസ് കെടി തോമസ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ എന്‍ നാരായണന്‍ എന്നിവര്‍ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനും അര്‍ഹരായി. മരണാനന്തര ബഹുമതിയായിട്ടാണ് വിഎസിന് പുരസ്‌കാരം നല്‍കുന്നത്.

അന്തരിച്ച നടന്‍ ധര്‍മേന്ദ്രയെയും പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മ അവാര്‍ഡുകള്‍. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിങ്ങനെ മൂന്ന് തരം പത്മ പുരസ്‌കാരങ്ങളാണുള്ളത്. കല, സാമൂഹിക സേവനം, പൊതുകാര്യം, ശാസ്ത്രം, എഞ്ചിനിയറിങ്, വ്യാപാം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് എന്നീ മേഖലകളില്‍ ശോഭിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.

mammootty padma bhushan

അടുത്തിടെ മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നത്. വ്യത്യസ്തമായ വേഷ പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് ലഭിച്ച പുരസ്‌കാരം മലയാളികള്‍ക്കുള്ള അംഗീകാരം കൂടിയാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൊതുരംഗത്ത് ഏറെകാലമായി സജീവമായി നില്‍ക്കുന്ന വ്യക്തിയാണ്. അടുത്തിടെ അദ്ദേഹം നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ വിവാദമായിരുന്നു.

പ്രശസ്തനായ നിയമവിദഗ്ധനാണ് ജസ്റ്റിസ് കെടി തോമസ്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണ് എന്ന് മകന്‍ അരുണ്‍കുമാര്‍ പ്രതികരിച്ചു. സംഘപരിവാര്‍ നേതാക്കള്‍ ആദരവോടെ കാണുന്ന വ്യക്തിയാണ് എന്‍ നാരായണന്‍.

131 പത്മ അവാര്‍ഡുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് പേര്‍ക്കാണ് പത്മ വിഭൂഷണ്‍. ഇതില്‍ മൂന്ന് പേരും കേരളത്തില്‍ നിന്നുള്ളതാണ് എന്നതാണ് എടുത്തു പറയേണ്ടത്. അച്യുതാനന്ദന് പുറമെ ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം. വയലനിസ്റ്റ് എന്‍ രാജത്തിനും പത്മവിഭൂഷണ്‍ ലഭിച്ചു. 13 പേര്‍ക്കാണ് പത്മഭൂഷണ്‍. ഇതില്‍ രണ്ടുപേരാണ് കേരളത്തില്‍ നിന്നുള്ളത്.

ഗായിക അല്‍ക്ക യാഗ്നിക്, വ്യവസായി ഉദയ് കൊട്ടക്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭഗത് സിങ് കോശ്യാരി, പിയൂഷ് പാണ്ഡെ (മരണാനന്തര ബഹുമതി), ടെന്നിസ് താരം വിജയ് അമൃതരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചു.

ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ 19 പേര്‍ വനിതകളാണ്. ആറ് പേര്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജരാണ്. 16 പേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കിയത്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, വനിതാ ഹോക്കി താരം സവിത പുനിയ, ബോക്‌സിങ് താരം ഹര്‍മണ്‍പ്രീത് കൗര്‍ ബുള്ളാര്‍ തുടങ്ങി 113 പേര്‍ക്കാണ് പത്മശ്രീ. മാര്‍ച്ചില്‍ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+