Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബലാത്സംഗ ഭീഷണി, കാര്‍ ഇടിപ്പിച്ചു'; പൊലീസില്‍ പരാതിയുമായി മമ്മൂട്ടി ചിത്രത്തിലെ നായിക

അപരിചിതന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മഹി വിജ് . ഒട്ടേറെ സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മുംബൈയില്‍ വച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം . ഒരാള്‍ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് മഹി വിജ് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ വഴിയാണ് മുംബൈ പോലീസിനെ സമീപിച്ചത് .

1

കാറില്‍ അപകടം സൃഷ്ടടിച്ച് ഒരു വ്യക്തി മോശമായി പെരുമാറുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് താരം ട്വീറ്റിലൂടെ ആരോപിക്കുന്നു. ആയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യയും മോശമായി പെരുമാറിയെന്നും ഇയാളെ കണ്ടുപിടിക്കാന്‍ മുംബൈ പൊലീസ് തങ്ങളെ സഹായിക്കണമെന്നുമാണ് താരം ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

2

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മുംബൈ പൊലീസ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് നിങ്ങളുടെ പരാതി നല്‍കണമെന്ന് മുംബൈ പൊലീസ് ട്വീറ്റിന് മറുപടി നല്‍കി. ഇതിന് മറുപടിയായി താന്‍ വര്‍ളി പൊലീസ് സ്റ്റേഷനില്‍ പോയെന്നാണ് താരം മറുപടി നല്‍കിയത്.

3

തന്റെ മകള്‍ താര കാറിലുണ്ടെന്നും അവരുടെ ഭീഷണിയില്‍ അവള്‍ ഭയപ്പെട്ടുവെന്നും മഹി ട്വീറ്റ് ചെയ്തു. മഹിയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. മഹി പങ്കുവച്ച വീഡിയോയില്‍ ആ വ്യക്തിയുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കാണാന്‍ സാധിക്കും. ഇത് മുംബൈ പൊലീസിന് അന്വേഷണത്തിന് സഹായകമായേക്കും.

4

അടുത്തിടെ ബിഗ് ബോസ് 15ല്‍ മത്സരാര്‍ത്ഥിയായിരുന്ന ടെലിവിഷന്‍ നടന്‍ ജയ് ഭാനുശാലിയെയാണ് മഹി വിജ് വിവാഹം കഴിച്ചത്. മഹി- ജയ് വിവാഹം ഹിന്ദി ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു താര വിവാഹമായിരുന്നു. 2011 ല്‍ രണ്ടുപേരും വിവാഹം കഴിക്കുകയും പിന്നീട് ഇവര്‍ രണ്ടു കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു.

5

എന്നാല്‍, കഴിഞ്ഞ വര്‍ഷം ഈ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു. ലാഗി തുജ്സെ ലഗാന്‍, ബാലിക വധു, നാ ആന ഈസ് ദേസ് ലാഡോ എന്നിവയുള്‍പ്പെടെ നിരവധി ഷോകളില്‍ മഹി പങ്കെടുത്തിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണില്‍ പങ്കെടുക്കുമെന്ന് മഹി സൂചന നല്‍കിയിരുന്നു.

6

മെഗാസ്റ്റാര്‍ മമ്മൂട്ടിയും കാവ്യ മാധാവനും മുഖ്യ വേഷത്തിലെത്തിയ ഹൊറര്‍ ത്രില്ലറായിരുന്ന അപരിചിതന്‍ എന്ന ചിത്രത്തിലാണ് മഹി വിജ് മലയാളത്തിലേക്ക് എത്തിയത്. കല്യാണി എന്ന ആദിവാസി പെണ്‍കുട്ടിയുടെ വേഷമാണ് മഹി ചിത്രത്തില്‍ അവതരിപ്പിച്ചത്. ലാഗി തുജ്സെ ലഗന്‍, ബാലിക വധു എന്നീ ഹിന്ദി സീരിയലുകളില്‍ തിളങ്ങിയ താരത്തിന്റെ ആദ്യത്തെ സിനിമയായിരുന്നു ഈ മലയാള ചിത്രം.

7

പതിനേഴാം വയസില്‍ മോഡലിംഗ് രംഗത്ത് എത്തിയ മഹി, ഒട്ടേറെ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് ശേഷം ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു എങ്കിലും 'ലാഗി തുജ്സെ ലഗന്‍' എന്ന സീരിയലിലെ നകുശ എന്ന കഥാപാത്രമാണ് മഹിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.

8

തുടര്‍ന്ന്, എന്‍കൗണ്ടര്‍, ലാല്‍ ഇഷ്‌ക് എന്നീ സീരിയലുകള്‍ക്ക് പുറമേ, ഭര്‍ത്താവ് ജയ് ഭാനുശാലിക്കൊപ്പം ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+