Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ നായികയായ എംപി ബിജെപിയില്‍ ചേർന്നു: പിന്നാലെ ലോക്സഭയിലേക്ക് പാർട്ടി ടിക്കറ്റും

മുംബൈ: മാഹാരാഷ്ട്രയിലെ അമരാവതി ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപി നവനീത് റാണ ബി ജെ പിയില്‍ ചേർന്നു. ബുധനാഴ്ച രാത്രി നാഗ്പൂരിൽ നടന്ന ചടങ്ങില്‍ പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിധ്യത്തിലാണ് നവനീത് റാണ ബി ജെ പിയിൽ ചേർന്നു. പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പുറത്ത് വന്ന ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ നവനീത് റാണ ഇടം പിടിക്കുകയും ചെയ്തു. അമരവാതിയില്‍ നിന്ന് തന്നെയാണ് നവനീത് റാണ വീണ്ടും മത്സരിക്കുന്നത്.

ചന്ദ്രശേഖർ ബവൻകുലെയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ നിരവധി അനുയായികൾക്കൊപ്പം അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. നവനീത് റാണയുടെ ഭർത്താവും ബദ്നേരയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എയുമായ രവി റാണയും ബി ജെ പിയില്‍ ചേർന്നു. ഏപ്രിൽ 4 ന് നവനീത് റാണ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ചന്ദ്രശേഖർ ബവൻകുലെ ബവൻകുലെ വ്യക്തമാക്കി.

navaneeth-rana

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ പിന്തുടരുന്നതെന്ന് ബവൻകുലെയുടെ വസതിയിൽ അർദ്ധരാത്രിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ നവനീത് റാണ പറഞ്ഞു. ബി ജെ പിയിൽ ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച റാണ, പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുന്ന 400 സീറ്റുകളിൽ അമരാവതി പാർലമെൻ്റ് മണ്ഡലവും ഉൾപ്പെടുമെന്ന് ഉറപ്പുനൽകുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് ദർശനത്തെ പിന്തുണയ്ക്കാനാണ് നവനീത് റാണ ബി ജെ പിയിൽ ചേർന്നതെന്ന് ബവൻകുലെ അവകാശപ്പെട്ടു. ഹനുമാൻ ചാലിസ ചൊല്ലിയതിൻ്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ നവനീത് റാണയെ ജയിലിലേക്ക് അയച്ചതിന് ശിവസേന യു ബി ടി തലവൻ ഉദ്ധവ് താക്കറെയാണെന്നും അദ്ദേഹം വിമർശിച്ചു.

നേരത്തെ എന്‍ സി പി നേതാവായിരുന്ന വ്യക്തിയായിരുന്നു നവനീത് റാണ. 2014ൽ എൻസിപി ടിക്കറ്റിൽ അമരാവതിയിൽ നിന്ന് മത്സരിച്ച നവനീത് റാണ ശിവസേനയുടെ ആനന്ദ്റാവു അദ്സുലിനോട് പരാജയപ്പെട്ടു. പിന്നീട് ഇവർ എന്‍ സി പി വിടുകയും ചെയ്തു. 2019-ൽ എൻ സി പിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും അദ്‌സുലിനെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ 2019 ന് ശേഷം നവനീതും ഭർത്താവും ബി ജെ പിയെ പിന്തുണയ്ക്ക് വരികയാണ്.

അതേസമയം, മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് നവനീത് റാണ. അഭിനയിച്ചതില്‍ അധികവും തെലുങ്ക് സിനിമകളായിരുന്നു. മമ്മൂട്ടിയുടെ ലവ് ഇന്‍ സിങ്കപ്പൂർ എന്ന ചിത്രത്തിലൂടെ നവനീത് മലയാളത്തില്‍ അരേങ്ങേറ്റം കുറിച്ചത്. അരസാങ്കം, അമ്പസമുദ്രം അമ്പാനി തുടങ്ങിയ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+