കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ചുറ്റിതിരിയാതെ ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ നോക്കൂ... യോഗിക്ക് മമതയുടെ ഉപദേശം

Google Oneindia Malayalam News

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റാലി നടത്തുന്നതിന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ യോഗിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യോഗിയുടെ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നിഷേധിച്ച സംഭവത്തിലായിരുന്നു മമതയുടെ പ്രതികരണം. യോഗി ആദ്യം ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ നോക്കട്ടെ. നിരവധി പേര്‍ അവിടെ കൊല്ലപ്പെടുകയാണ്. പോലീസുകാര്‍ പോലും കൊല്ലപ്പെടുന്നു. നിരവധി പേരെ തല്ലിക്കൊല്ലുന്നു. ഇതൊന്നും പരിഹരിക്കാന്‍ യോഗിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യോഗി തന്നെ പരാജയപ്പെടും. യുപിയില്‍ സംസാരിക്കാന്‍ ഇടമില്ലാത്തത് കൊണ്ടാണ് അദ്ദേഹം ബംഗാളില്‍ ചുറ്റി തിരിയുന്നതെന്നും മമത പരിഹസിച്ചു.

1

അതേസമയം ബിജെപിയുടെ ദിനാജ്പൂരിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ വന്നതാണെന്ന് കാണിച്ച് ഹെലികോപ്ടര്‍ നിലത്തിറക്കുന്നതിന് മമത അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫോണിലൂടെയാണ് അദ്ദേഹം റാലിയില്‍ സംസാരിച്ചത്. നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും റാലി നടത്തുന്നതിന് മമത അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളില്‍ സിബിഐയും മമതയും തമ്മിലുള്ള പോര് തുടങ്ങിയത്. സിബിഐ ഓഫീസര്‍മാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിച്ചത്.

ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട്..... മുന്‍ കേന്ദ്ര മന്ത്രി പാര്‍ട്ടി വിട്ടു!!ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട്..... മുന്‍ കേന്ദ്ര മന്ത്രി പാര്‍ട്ടി വിട്ടു!!

മോദി എന്നെ ഉപയോഗിച്ച് അധികാരത്തിലെത്തി, അവര്‍ ജനങ്ങളെ വഞ്ചിച്ചു, ആഞ്ഞടിച്ച് ഹസാരെമോദി എന്നെ ഉപയോഗിച്ച് അധികാരത്തിലെത്തി, അവര്‍ ജനങ്ങളെ വഞ്ചിച്ചു, ആഞ്ഞടിച്ച് ഹസാരെ

English summary
mamta banerjee against yogi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X