ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് എതിരേ പറയും; സൗദിയില്‍ അവരുടെ ആതിഥ്യം സ്വീകരിക്കും: 'ആക്രമണം' തുടര്‍ന്ന് മമത
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മമത ബാനര്‍ജി ബിജെപിക്കെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ബിജെപി മുസ്ലീങ്ങള്‍ക്ക് എതിരേ നിലകൊള്ളുമ്പോള്‍ തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പ്രധാനമന്ത്രി അവരുടെ ആതിഥ്യം സ്വീകരിക്കുമെന്നും ആരോപിച്ചു.
മമതയുടെ വാക്കുകള്‍: 'ഇന്ത്യയില്‍ നിങ്ങള്‍ മുസ്ലീങ്ങള്‍ക്ക് എതിരാണ്, പക്ഷേ സൗദി അറേബ്യയിലും ദുബായിലും യുഎഇയിലും പോയാല്‍ നിങ്ങള്‍ മുസ്ലീങ്ങളുടെ ആതിഥ്യം സ്വീകരിക്കുന്നു. മാതൃരാജ്യത്ത് ഒരു കാര്യവും പുറത്ത് മറ്റൊന്നുമാണ് പറയുന്നത്' - മുസ്ലീം പുരോഹിതന്മാരുമായുള്ള യോഗത്തെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ ഐക്യത്തോടെയിരിക്കാനും ഒരുമിച്ച് പോരാടാനും ഇന്ത്യാ മുന്നണിയോട് മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. 'നമുക്ക് ഐക്യത്തോടെ നിലകൊള്ളാം, ധൈര്യത്തോടെ ഒരുമിച്ചുനിന്ന് പോരാടാം. ഇത് വ്യക്തിപരമായ കാര്യമല്ല. ഇത് എല്ലാവരെയും ബാധിക്കുന്നതാണ്. ഇന്ന് ഇത് നിങ്ങള്‍ക്കെതിരെയാണ് സംഭവിക്കുന്നതെങ്കില്‍ നാളെ മറ്റൊരാള്ക്കെതിരെയായിരിക്കും സംഭവിക്കുന്നത് - മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് മമത ബാനര്‍ജി കേന്ദ്രത്തിനെതിരേ വിമര്‍ശനം തുടരുന്നത്. വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ മുര്‍ഷിദാബാദിലുണ്ടായ അക്രമ സംഭവങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അനുവദിച്ചുകൊണ്ട് ബിജെപിയും ബിഎസ്എഫിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അശാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മമതയുടെ ആരോപണം.
എന്നാല്‍ അക്രമ സംഭവങ്ങളില്‍ മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയും രംഗത്ത് വന്നു. അക്രമങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മമതാ ബാനര്‍ജിയാണെന്നും വഖഫ് ഭേദഗതിക്കെതിരായ മമതയുടെ വിദ്വേഷ പ്രസംഗമാണ് സംഘര്‍ഷത്തിന് കാരണമെന്നുമാണ് ബിജെപിയുടെ ആരോപണം.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി ബിജെപി നേതാക്കള്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ചു. ബംഗാള്‍ കത്തിയെരിഞ്ഞിട്ടും അവിടുത്തെ മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്നും കലാപകാരികളെ 'സമാധാനത്തിന്റെ വക്താക്കള്‍' എന്നാണ് മമത വിശേഷിപ്പിക്കുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
അതിനിടെ, ജില്ലയിലുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (ഇന്റലിജന്‍സ് ബ്രാഞ്ച്), രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, അഞ്ച് ഇന്‍സ്പെക്ടര്‍മാര്‍, സൈബര്‍ ക്രൈം പൊലീസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷിക്കുന്നത്.
സംഘര്‍ഷത്തില്‍ ഇതിനകം മൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വ്യാപകമായി സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 200 ലേറെ പേര് അറസ്റ്റിലായി. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കാതെയിരിക്കാന്‍ മാള്‍ഡ ഉള്‍പ്പെടെ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് നിരോധനം നീട്ടി. കേന്ദ്രസേനയുടെ വിന്യാസത്തെ തുടര്‍ന്നാണ് സ്ഥിതി നിയന്ത്രണവിധേയമായത്. മുര്‍ഷിദാബാദില്‍നിന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ താല്‍ക്കാലിക ക്യാമ്പുകളില്‍ തുടരുകയാണ്.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി












Click it and Unblock the Notifications