കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ എതിര്‍ത്ത് മമതാ ബാനര്‍ജി.... കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കുന്നു!!

Google Oneindia Malayalam News

ദില്ലി: മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അതിഗംഭീര വിജയം മമതാ ബാനര്‍ജിയുടെ ഉറക്കം കെടുത്തുന്നു. ബിജെപി പ്രതിരോധത്തിലായതിന് പിന്നാലെ മമതയും കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ ആശങ്കയിലാണ്. പ്രധാനമായും തനിക്ക് മഹാസഖ്യത്തിലുള്ള പ്രാധാന്യം ഇല്ലാതായെന്നാണ് മമത കരുതുന്നത്. ഈ പോരായ്മയെ മറികടക്കാന്‍ കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ ഒരുങ്ങുകയാണ് മമതാ ബാനര്‍ജി

മഹാസഖ്യം കോണ്‍ഗ്രസിനെ വല്ലാതെ പിന്തുണയ്ക്കുന്നുവെന്നാണ് വാദം. നേരത്തെ തന്നെ മമതയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ ലക്ഷ്യമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വലിയ നേതാവായി ഉയര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തെ മഹാസഖ്യത്തില്‍ എതിര്‍ത്ത് തോല്‍പ്പിക്കാനാവില്ലെന്ന് മമത തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മമതയുടെ നീക്കത്തെ എതിര്‍ക്കാന്‍ രാഹുലും നീക്കം തുടങ്ങിയിട്ടുണ്ട്.

രാഹുലിനെ അഭിനന്ദിച്ചില്ല

രാഹുലിനെ അഭിനന്ദിച്ചില്ല

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിച്ചപ്പോള്‍ ഒരു വിധം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ മമതാ ബാനര്‍ജി വിജയത്തെ അവഗണിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവര്‍ക്ക് സന്തോഷമില്ലെന്നാണ് സൂചന. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ചെങ്കിലും രാഹുലിന്റെ പേര് അവര്‍ പരാമര്‍ശിച്ചിരുന്നില്ല.

പുതിയ മുന്നണിയുണ്ടാക്കുന്നു

പുതിയ മുന്നണിയുണ്ടാക്കുന്നു

മഹാസഖ്യത്തിന് ബദലായി പുതിയ മുന്നണിയുണ്ടാക്കാനാണ് മമതയുടെ നീക്കം. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ചുള്ള സഖ്യമാണിത്. കോണ്‍ഗ്രസ് മുക്ത മുന്നണിയാണ് ഉദ്ദേശിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതി, ടിഡിപി, ബിജു ജനതാദള്‍, എസ്പി, ബിഎസ്പി, ആംആദ്മി പാര്‍ട്ടി എന്നിവര്‍ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. ഇത് കോണ്‍ഗ്രസിന്റെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. കാരണം എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന്റെ ഏറ്റവും അടുത്ത സഖ്യമാണ്.

നായിഡു കൈവിടും

നായിഡു കൈവിടും

തെലങ്കാനയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ടിഡിപി കൈവിടുമെന്ന് ഉറപ്പാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ വലിയ തിരിച്ചടി തനിക്കുണ്ടാവുമെന്ന് ചന്ദ്രബാബു നായിഡു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കണ്ടറിഞ്ഞ് പതിയെ കോണ്‍ഗ്രസിനെ ഒഴിവാക്കാനാണ് നീക്കം. അതേസമയം പ്രതിപക്ഷ ഐക്യത്തിനുള്ള യോഗത്തിനായി മമതയെ സമീപിച്ചപ്പോള്‍ കോണ്‍ഗ്രസ് ബിജെപി ഇതര മുന്നണി ഉണ്ടാക്കണമെന്ന് മമത നായിഡുവിനോട് നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കാമെന്ന് നായിഡു അറിയിക്കുകയായിരുന്നു.

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും

ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ അവര്‍ മമതയ്‌ക്കൊപ്പം പോയാല്‍ അത് രാഹുലിന് വലിയ ക്ഷീണമാകും. പക്ഷേ അഖിലേഷിന്റെ പിന്തുണ രാഹുലിനുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തോടെ അദ്ദേഹത്തെ അംഗീകരിക്കാന്‍ എസ്പി തയ്യാറായിട്ടുണ്ട്. എസ്പി ഒപ്പമുണ്ടെങ്കില്‍ മായാവതി മമതയ്‌ക്കൊപ്പം പോകാനും സാധ്യതയില്ല.

രഹസ്യ യോഗം

രഹസ്യ യോഗം

മമത ദേശീയ തലത്തിലെ വലിയ നേതാവാണെന്ന് സ്വയം വിലയിരുത്തുന്നുണ്ട്. തന്റെ സാന്നിധ്യം ദേശീയ തലത്തില്‍ ശക്തമാക്കാനാണ് നീക്കം. നായിഡുവിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെയും മമത കണ്ടിട്ടുണ്ട്. പക്ഷേ ദില്ലിയില്‍ വലിയ തിരിച്ച് വരവിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് വെല്ലുവിളിയാവുന്നത് കൊണ്ടാണ് കെജ്രിവാള്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ വലിയ പാര്‍ട്ടികള്‍ എത്തിയാല്‍ മാത്രമേ മമതയുടെ നീക്കം ലക്ഷ്യം കാണൂ.

ദക്ഷിണേന്ത്യന്‍ പാര്‍ട്ടികള്‍

ദക്ഷിണേന്ത്യന്‍ പാര്‍ട്ടികള്‍

ദക്ഷിണേന്ത്യയില്‍ നിന്ന് ചന്ദ്രശേഖര്‍ റാവുവും നവീന്‍ പട്‌നായിക്കും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് രാഹുലിന്റെ നേതൃത്വം അംഗീകരിക്കാത്തത് കൊണ്ടാണ്. പക്ഷേ തെലങ്കാനയും ഒഡീഷയും വലിയ സ്വാധീനം ദേശീയ തലത്തില്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ ടിഡിപി ഇപ്പോഴും മമതയുടെ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല. അതേസമയം ടിഡിപി പോകുന്നത് കോണ്‍ഗ്രസിന് നേട്ടമാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിലും ഇതിലും നേട്ടമുണ്ടാക്കുമെന്നാണ് രാഹുല്‍ പറയുന്നത്.

പ്രാദേശിക നേതാവ്

പ്രാദേശിക നേതാവ്

മമത ആവര്‍ത്തിക്കുന്നത് പ്രാദേശിക നേതാവ് പ്രധാനമന്ത്രിയാവണമെന്നാണ്. ബംഗാളില്‍ 42 സീറ്റുണ്ട്. ഇത് മുന്നില്‍നിര്‍ത്തിയാണ് മമത ഈ ആഗ്രഹം പറയുന്നത്. പക്ഷേ നിലവില്‍ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസ് അതിശക്തമാണ്. 2019ല്‍ 150 സീറ്റ് നേടാന്‍ സാധ്യതയുള്ള പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ്. അതുകൊണ്ട് ഇനി മൂന്നാം മുന്നണി സാധ്യമായാലും കോണ്‍ഗ്രസില്ലാതെ ഭരണം നേടാന്‍ മമതയ്ക്ക് സാധിക്കില്ല. അതേസമയം കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിക്ക് പ്രധാനമന്ത്രി സ്ഥാനം നല്‍കുമെന്ന പ്രതിപക്ഷ ഐക്യത്തിന്റെ തീരുമാനമാണ് മമതയെ ചൊടിപ്പിച്ചത്.

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!

വിദേശിയുടെ മകന്‍... രാജ്യസ്‌നേഹമില്ലാത്തവര്‍.... രാഹുലിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറിവിദേശിയുടെ മകന്‍... രാജ്യസ്‌നേഹമില്ലാത്തവര്‍.... രാഹുലിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി

English summary
mamta banerjee moves for seperate front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X