Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് കള്ളക്കടത്തില്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി അറസ്റ്റില്‍

നെയ്‌റോബി: ബോളിവുഡിലെ മുന്‍കാല നടി മമത കുല്‍ക്കര്‍ണി മയക്കുമരുന്നു കള്ളകടത്ത് കേസില്‍ അറസ്റ്റില്‍. കെനിയയില്‍ വച്ചാണ് മമതയും ഭര്‍ത്താവും അറസ്റ്റിലായത്. ലഹരി വിരുദ്ധ ഏജന്‍സിയുടേയും പൊലീസിന്റെയും സംയുക്തമായ നീക്കത്തിലാണ് ഇരുവരും പിടിയാലായത്. 1990 കളില്‍ ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു മമത.

മമതയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയും അറസ്റ്റിലായതായി പാശ്ചാത്യ മാധ്യമങ്ങളും ചില ദേശീയ മാധ്യമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മമതയുടെ ഭര്‍ത്താവ് വിക്കി അധോലോക നായകനാണ്. 1997 ല്‍ മയക്കുമരുന്നു കേസില്‍ ദുബായ് പൊലീസ് ഇയാളെ 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ നല്ല നടപ്പിനെ തുടര്‍ന്ന് ഇയാളെ 15 വര്‍ഷത്തെ ശിക്ഷയ്‌ക്കൊടുവില്‍ ജയില്‍ മോചിതനാക്കിയിരുന്നു.

Mamta Kulkarni

2013 നവംബറിലാണ് വിക്കി ജയില്‍ മോചിതനായത്. തുടര്‍ന്ന് ഇരുവരും കെനിയയിലേയ്ക്ക് താമസം മാറുകയായിരുന്നു. 2001 ഓടെ സിനിമയോട് വിട പറഞ്ഞ മമത പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ദുബായില്‍ താമസമാക്കി. ജയിലില്‍ കഴിഞ്ഞിരുന്ന വിക്കിയെ ഇവര്‍ സന്ദര്‍ശിയ്ക്കാറുണ്ടായിരുന്നു. മലയാളത്തിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ചന്ദമാമ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് മമത അഭിനയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+