ഞാന്‍ സന്യാസിയാണ്; മയക്കുമരുന്ന് കേസില്‍ ബന്ധമില്ല എന്ന് നടി മംമ്ത കുല്‍ക്കര്‍ണി
ദില്ലി: മയക്കുമരുന്ന് ആരോപണ കേസ് നിഷേധിച്ച് മുന്‍ ബോളിവുഡ് താരം മംമ്ത കുല്‍ക്കര്‍ണി. ഞാന്‍ ആത്മീയതയില്‍ ഊന്നി നില്‍ക്കുന്ന സന്യാസിയാണെന്നും മയക്കുമരുന്ന് കേസില്‍ നിരപരാധിയാണെന്നും മംമ്ത പറയുന്നു.
കെനിയയില്‍ നിന്നും പുറത്തുവിട്ട വീഡിയോയിലാണ് മംമ്ത കുല്‍ക്കര്‍ണി തന്റെ നിരപരാധിത്വത്തെ കുറിച്ച് പറയുന്നത്. 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ ആരോപണ വിധേയയാണ് മംമ്ത.

മഹാരാഷ്ട്ര പൊലീസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നു എന്ന് മംമ്ത കുല്‍ക്കര്‍ണി ആരോപിയ്ക്കുന്നു. മഹാരാഷ്ട്ര പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമസുരാജിനും കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജുവിനും മംമ്ത കത്തെഴുതിയിട്ടുണ്ട്.
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റും മഹാരാഷ്ട്ര പൊലീസും ഗൂഢാലോചന നടത്തി എന്നെ കേസില്‍ പെടുത്തുകയായിരുന്നു. ആത്മീയതയില്‍ മാത്രമാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിയ്ക്കുന്നത്- മംമ്ത കുല്‍ക്കര്‍ണി പറഞ്ഞു.












Click it and Unblock the Notifications