കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപാര്‍ട്ടിക്ക് കൈകൊടുത്ത് മമത.... ബംഗാളില്‍ ബിജെപി വിരുദ്ധ റാലിക്ക് അനുമതി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപിയെ തുരത്താന്‍ എല്ലാ ശത്രുക്കളുമായി കൈകോര്‍ക്കുകയാണ്. ബിജെപിക്കെതിരെ റാലി നടത്താന്‍ ഇടതുപാര്‍ട്ടിക്ക് അനുമതി നല്‍കിയിരിക്കുകയാണ് അവര്‍. നേരത്തെ സിപിഎം സ്വന്തമായി നടത്തുന്ന റാലികള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ ബിജെപിയ നേരിടാന്‍ ആരുമായും കൂട്ടുകൂടാമെന്നാണ് മമതയുടെ നിലപാട്.

അതേസമയം സ്ഥിരം ശത്രുവായ സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ അണികളെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഇത് തൃണമൂലിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് മമത നടത്തുന്നത്. ബിജെപിക്ക് 18 സീറ്റ് കിട്ടാന്‍ കാരണം തന്നെ ഇടതുപാര്‍ട്ടികളുടെ നിര്‍ണായക വോട്ട് ബാങ്കാണ്.

ഇടതുപാര്‍ട്ടിക്ക് അനുമതി

ഇടതുപാര്‍ട്ടിക്ക് അനുമതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ക്‌സിസ് ലെനിനിസ്റ്റ് ഗ്രൂപ്പ് നടത്തുന്ന ബിജെപി വിരുദ്ധ റാലിക്കാണ് മമത അനുമതി നല്‍കിയത്. ഇത് ബിജെപിയെ അമ്പരിപ്പിച്ചിരിക്കുകയാണ്. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വരെ മമത ബംഗാളില്‍ റാലി നടത്താന്‍ അനുമിതി നല്‍കിയിരുന്നില്ല. സിപിഎംഎല്ലിനെ ഒപ്പം കൂട്ടുന്നതിലൂടെ നല്ലൊരു ശതമാനം വോട്ടുബാങ്കും മമത ലക്ഷ്യമിടുന്നുണ്ട്. ഇത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ബിജെപിക്കെതിരെ ഇടതുപക്ഷം

ബിജെപിക്കെതിരെ ഇടതുപക്ഷം

ഇടതുപക്ഷത്തെ സുപ്രധാന പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ സിപിഎം അത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല. അതാണ് മമത മുതലെടുക്കുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. സിപിഎം ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ കാണുന്നത് വലിയ അബദ്ധമാണെന്ന് യോഗം വിലയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് അതിന് കാരണമെന്നും ഇവര്‍ പറയുന്നു.

സിപിഎമ്മിന് വെല്ലുവിളി

സിപിഎമ്മിന് വെല്ലുവിളി

സിപിഎംഎല്ലിന്റെ നിലപാട് വലിയ തിരിച്ചടിയാവുക സിപിഎമ്മിനാണ്. പാര്‍ട്ടിയുടെ നേതാക്കള്‍ പലരും ബിജെപിക്ക് വോട്ട് മറിക്കുന്നുണ്ട്. അതുകൊണ്ട് ബിജെപിക്കും അത് തിരിച്ചടിയാവും. സിപിഎമ്മിന്റെ നല്ലൊരു ശതമാനം വോട്ടുബാങ്ക് സിപിഎംഎല്ലില്‍ നിന്ന് വരുന്നുണ്ട്. അതേസമയം ദേശീയ പൗരത്വ ബില്ലില്‍ പ്രതിഷേധിക്കുന്ന സംഘടനകളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് സിപിഎംഎല്‍. ബിജെപിക്കെതിരെ വലിയൊരു മൂവ്‌മെന്റ് ഇതിലൂടെ ഉണ്ടാവാന്‍ പോകുകയാണ്. ഇതാണ് തൃണമൂല്‍ ആഗ്രഹിക്കുന്നതും.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

ബിജെപി പറയുന്നത് ഇത് നക്‌സലൈറ്റ് അനുഭാവമുള്ള സംഘടനയാണെന്നാണ്. ഇവര്‍ മമതയെ ഭരണത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന സമിതി പറയുന്നു. അതേസമയം ഇവര്‍ക്കൊപ്പം സിപിഎം ചേരുമോ എന്ന ഭയം ബിജെപിക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ഉണ്ടാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി നോക്കുമ്പോള്‍ ബിജെപിയുടെ സീറ്റുകള്‍ കുറയാനും സാധ്യതുണ്ട്. ബിജെപി വിരുദ്ധ പരിപാടികള്‍ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് മമത തീരുമാനിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ വിമര്‍ശനം

ഗവര്‍ണറുടെ വിമര്‍ശനം

സ്ഥാനമൊഴിയുന്ന ബംഗാള്‍ ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് പോകുന്നത്. മമത കാരണം ബംഗാളിലെ മതസൗഹാര്‍ദ അന്തരീക്ഷം നഷ്ടമായെന്ന് കേസരി നാഥ് ത്രിപാഠി പറഞ്ഞു. മമത ബാനര്‍ജിക്ക് മികച്ച നയങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അവരുടെ ന്യൂനപക്ഷ പ്രീണന സാമൂഹിക അന്തരീക്ഷം തകര്‍ക്കുകയാണ്. എല്ലാ പൗരന്‍മാരെയും തുല്യരായി പരിഗണിക്കാന്‍ അവര്‍ തയ്യാറാവണം. സ്വന്തം വികാരങ്ങള്‍ക്കല്ല മുന്‍തൂക്കം നല്‍കേണ്ടെന്നും അദ്ദേഹം മമതയെ ഓര്‍മിപ്പിച്ചു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങിമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങി

English summary
mamta says yes to left partys rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X