Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൾക്ക് നേരെ പീഡന ശ്രമം , പോലീസിൽ പരാതി നൽകി, പിതാവിനെ വീട്ടിനുള്ളിലിട്ടു ജീവനോടെ കത്തിച്ചു

മകളെ നിരന്തര ശല്യം ചെയ്ത യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ അച്ഛനെ ജീവനോടെ കത്തിച്ചു

ഭോപ്പാൽ: മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ അച്ഛനെ ജീവനോടെ കത്തിച്ചു. മധ്യപ്രദേശിലെ ദാമോയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 45 കാരനായ നർമാഡാ സഹു വിനെയാണ് അയൽവാസിയായ ആക്രമി സംഘം ചുട്ടെരിച്ചത്.

മകളെ പീഡനത്തിൽ നിന്ന് രക്ഷിക്കാനാണ് പിതാവ് സാഹു പോലീസിൽ പരാതി നൽകിയത്. ഇതിൽ ദേഷ്യം പൂണ്ട അയൽ വാസി വീട്ടിനു നേരെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു.

പെൺകുട്ടിക്ക് നേരെ പീഡന ശ്രമം

പെൺകുട്ടിക്ക് നേരെ പീഡന ശ്രമം

അയൽവാസിയായ സച്ചിനും കൂട്ടുകാരായ രാം കുമാറും രാജ് കുമാറും ചേർന്ന് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായി ഇവർ പലതവണ ശ്രമിച്ചിരുന്നു.

പോലീസിൽ പരാതി നൽകി

പോലീസിൽ പരാതി നൽകി

പെൺകുട്ടിക്കു നേരെയുള്ള യുവാക്കളുടെ ശല്യം കൂടിയതോടെ പിതാവ് കഴിഞ്ഞ ആഗസ്റ്റ് 15 ന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു

 പരാതി പിൻവലിക്കണം

പരാതി പിൻവലിക്കണം

യുവതിയുടെ പിതാവ് നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഹുവിനും കുടുംബത്തിനുമെതിരെ സച്ചിനിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നു.

 കത്തിച്ചുകളയുമെന്ന് ഭീഷണി

കത്തിച്ചുകളയുമെന്ന് ഭീഷണി

പരാതി പിൻവലിക്കാത്തതിനെ തുടർന്ന് സഹുവിനേയും കുടുംബത്തേയും കത്തിച്ചു കളയുമെന്ന് സച്ചിനും കൂട്ടരും ഭീഷണിപ്പെടുത്തിയിരുന്നു. ഇതെ തുടർന്ന് അന്ന് രാത്രി സഹുവിന്റെ വീട്ടിലെത്തുകയും മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയും ചെയ്തിരുന്നു.

 ഗുരുതരമായ പരിക്ക്

ഗുരുതരമായ പരിക്ക്

സഹുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്ത് ഗുരുതരമായ പെള്ളലേറ്റരുന്നു. പിന്നീട് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 പോലീസ് അറസ്റ്റ്

പോലീസ് അറസ്റ്റ്

നർമാഡ സഹുവിനെ തീവെയ്ച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽ വാസികളായ സച്ചിനേയും കൂട്ടുകാരായ രാംകുമാറിനേയും രാജ് കുമാറിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+