നരബലി നടത്തിയാൽ അമാനുഷ ശക്തി.. അമ്മയെ വെട്ടിനുറുക്കി രക്തം കുടിച്ച് മകൻ, സംഭവം ഛത്തീസ്ഗഡിൽ
കോര്‍ബ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യനെ എന്തൊക്കെ ക്രൂരതകളിലേക്ക് നയിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ കോര്‍ബയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി മകന് അമ്മയെ വെട്ടിനുറുക്കി രക്തം കുടിച്ചു എന്നാണ് വാര്‍ത്ത.
ദിലീപ് യാദവ് എന്ന 27കാരനാണ് അമ്മയെ അതിക്രൂരമായി കൊല്ലപ്പെടുത്തിയത്. പുതുവര്‍ഷത്തലേന്നാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം. അയല്‍വാസിയാണ് ഈ ക്രൂരമായ കൊലപാതകം ദിവസങ്ങള്‍ക്ക് ശേഷം പുറംലോകത്തെ അറിയിച്ചത്. വിശദാംശങ്ങളിങ്ങനെ:

ദുര്‍മന്ത്രവാദത്തിന്റെ ഇര
സുമരിയ എന്ന അന്‍പതുകാരിയായ സ്ത്രീയാണ് മകന്റെ ദുര്‍മന്ത്രവാദത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്. പുതുവര്‍ഷത്തലേന്ന് രാത്രിയാണ് ദിലീപ് അമ്മയെ വെട്ടിനുറുക്കി കൊന്ന് രക്തം കുടിച്ചത്. അയല്‍വാസിയായ സ്ത്രിയാണ് സംഭവം നേരില്‍ കണ്ടതും വിവരം പോലീസിനെ അറിയിച്ചതും. സുമരിയയുടെ സുഹൃത്തായ സ്ത്രീ വീട്ടിലെത്തിയപ്പോളാണ് അകത്ത് നിന്നും ചില ശബ്ദങ്ങള്‍ കേട്ടത്. അകത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു.

അമ്മയെ വെട്ടിക്കൊലപ്പെടുത്തി
ദിലീപ് കോടാലി ഉപയോഗിച്ച് അമ്മയെ വെട്ടിനുറുക്കുന്ന കാഴ്ചയാണ് അയല്‍ക്കാരി കണ്ടത്. അമ്മയുടെ കഴുത്തിലും നെഞ്ചിലും ദിലീപ് ആഞ്ഞ് വെട്ടി. സുമരിയ മരണവെപ്രാളത്തില്‍ പിടയുമ്പോള്‍ മകന് അമ്മയുടെ രക്തം കുടിച്ചു. ഈ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച അയല്‍ക്കാരി ഉടന്‍ തന്നെ അവിടെ നിന്നും മാറി. ദിവസങ്ങളോളം ഈ വിവരം ഭയം മൂലം മറ്റാരോടും പറയാന്‍ സാധിച്ചില്ല.

സാക്ഷിയായി അയൽവാസി
രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരുമകനെ കൊലപാതക വിവരം അറിയിക്കുന്നത്. മരുമകനൊപ്പം വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് പോലീസ് ദിലീപിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ പോലീസിന് ലഭിച്ചത് കത്തിയ എല്ലിന് കഷണങ്ങളും ചാരവും മാത്രമാണ്. ദിലീപ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

കൊന്ന ശേഷം കത്തിച്ചു
അമ്മയെ വെ്ട്ടിനുറുക്കി കൊന്നതിന് ശേഷം കത്തിച്ച് കളയുകയാണ് ഇയാള്‍ ചെയ്തത്. ഇയാള്‍ മന്ത്രവാദം നടത്തുന്ന ആളാണെന്ന് പോലീസ് പറയുന്നു. സ്ഥിരമായി സുഹൃത്തുക്കളോടും മറ്റും ഇയാള്‍ നരബലിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും പൂജസാമഗ്രികളും മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നരബലി നടത്തിയാൽ ശക്തി
അമ്മയോട് ഇയാള്‍ക്ക് കടുത്ത ദേഷ്യമായിരുന്നു. ദിലീപിന്റെ അച്ഛനും സഹോദരനും നേരത്തെ മരിച്ചിരുന്നു. മാത്രമല്ല ഭാര്യ പിണങ്ങിപ്പോവുകയും ചെയ്തു. ഇതിനെല്ലാം കാരണം അമ്മയാണ് എന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. മന്ത്രവാദിനി എന്നാണ് ഇയാള്‍ അമ്മയെ വിളിച്ചിരുന്നത്. അമ്മയോടുളള ദേഷ്യവും നരബലി നടത്തിയാല്‍ അമാനുഷിക ശക്തി ലഭിക്കുമെന്ന അന്ധവിശ്വാസവുമാണ് ഈ ക്രൂരതയിലേക്ക് ദിലീപിനെ നയിച്ചതെന്ന് പോലീസ് പറയുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications