പണത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ നടിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
ലക്കുടി: കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സീരിയല്‍ നടിയെ മര്‍ദ്ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം പുലാമന്തോള്‍ വീട്ടില്‍ ഷാജി (34)യെയാണ് അറസ്റ്റിലായത്. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഷാജിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സീരിയല്‍ നടി കാരട്ടി ചിറങ്ങര സ്വദേശിനി സ്മിത ജേക്കബ് എന്ന മഹിമയും ഷാജിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും സീരിയലുകളില്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. സൗഹൃദത്തിന്റെ പേരില്‍ സ്മിത ഷാജിയില്‍ നിന്നും പണം കടം വാങ്ങിയതായി പറയുന്നു. എന്നാല്‍ പറഞ്ഞ അവധിക്ക് പണം തിരിച്ചു കിട്ടാത്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പണം തിരിച്ചുകൊടുക്കുന്നതു സംബന്ധിച്ച് തര്‍ക്കം മൂത്തതോടെ ഷാജി വീട്ടില്‍ കയറി ചെന്ന് അക്രമിക്കുകയും അപമാനിക്കുകയും ചെയ്തതായി കാട്ടി സ്മിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ അറസ്റ്റിലായ ഷാജി കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനുശേഷം ഒളിവില്‍ പോകുകയായിരുന്നു.
തുടര്‍ന്ന് കേസിന്റെ വിചാരണ വേളയില്‍ തുടര്‍ച്ചായി ഹാജരാകാതിരുന്നതോടെ ഷാജിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ചാലക്കുടി സിഐ ബാബു കെ.തോമസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒമാരായ സി.എ. സാദത്ത്, എം.സതീശന്‍, പി.സുധീര്‍, സി.ബി. ഷെറില്‍, വി.യു. സില്‍ജൊ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications