കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായി കഴിഞ്ഞു വരുന്നതിനിടെയാണ് പോലീസിന്റെ നടപടി. തട്ടിക്കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കാണിച്ചാണ് അറസ്റ്റ്.

ബല്‍റാം ഭഗത് എന്ന യുവാവ് അഞ്ച് വര്‍ഷം മുമ്പാണ് 17 കാരിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഖാണ്ഡ്വ സ്വദേശികളായ ഇരുവരും കോളാറില്‍ ജോലി ചെയ്യവേയാണ് സംഭവം.

madhya-pradesh

ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തങ്ങളുടെ മകളെ ബല്‍റാം ഭഗത് തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോലീസ് കേസെടുത്തത് തട്ടിക്കൊണ്ടുപോകലിനും ബസാത്സംഗത്തിനും.

കേസെടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുവാവ് പോലീസ് പിടിയിലാകുന്നത്. മൂന്ന് വയസ്സും ഒരു വയസ്സും പ്രായമുള്ള രണ്ട് മക്കളും ഇവര്‍ക്കുണ്ട്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 22 വയസ്സായി. പെണ്‍കുട്ടിയെയും രണ്ട് മക്കളെയും പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഏല്പ്പിച്ചിരിക്കുകയാണ്. ഇനി കോടതി തീരുമാനിക്കട്ടെ ഈ ബന്ധത്തിന്റെ ഭാവി എന്നാണ് പോലീസ് പറയുന്നത്.

English summary
Man arrested for abducting, raping wife 5 years after marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X