കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റീന്‍ കേന്ദ്രത്തിലെ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം, 32കാരനായ യുവാവിന് പൊലീസിന്റെ മുട്ടന്‍പണി

Google Oneindia Malayalam News

ബംഗളൂരു: സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 32കാരനായ സുബ്രഹ്മണ്യനഗര്‍ സ്വദേശിയായ ജയ്ശങ്കറാണ് പൊലീസിന്റെ പിടിയിലായത്. കൊവിഡ് പരിശോധന ഫലം വന്നതിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ ഇയാള്‍ എച്ച്എസ്ആര്‍ പൊലീസ് സ്റ്റേഷനിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയാണ്.

rape

എച്ച് എസ് ആര്‍ ലേഔട്ടിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ കഴിയുകയായിരുന്ന യുവതികളെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇതേ ഹോസ്റ്റലില്‍ തന്നെയാണ് ഇയാള്‍ ക്വാറന്റീനില്‍ കഴിഞ്ഞത്. മുംബൈയില്‍ നിന്ന് ഇയാള്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇവിടെയുള്ള ശുചിമുറിയില്‍ കയറി മറ്റൊരു യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ആ യുവതി ഓടി രക്ഷപ്പെട്ട് സ്വന്തം മുറിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ മറ്റൊരു മുറിയില്‍ കയറിയ ജയശങ്കര്‍ അവിടെയുണ്ടായിരുന്ന ഒരു യുവതിയെയും ആക്രമിക്കാന്‍ ശ്രമിച്ചു. യുവതിയുടെ ശബ്ദം കേട്ട് മറ്റ് മുറിയിലുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ജയ്ശങ്കറിനെ പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ക്വറന്റീന്‍ കേന്ദ്രത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്ന് മറ്റുള്ളവരും പറയുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 453 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9150 ആയി. ഇപ്പോള്‍ സംസ്ഥാനത്ത് 3395 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5618 പേര്‍ക്ക് രോഗമുക്തി നേടി ആശുപത്രിവിട്ടു. സംസ്ഥാനത്ത് ഇതുവരെ 137 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 5 പേര്‍ മരിച്ചു.

അതേസമയം, ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24 മണിക്കൂറിനിടെ 1,83000 പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗവളര്‍ച്ചയില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. ബ്രസീലില്‍ കാര്യങ്ങള്‍ വിചാരിച്ചതിലും മുകളിലേക്ക് കുതിക്കുകയാണ്. 54771 കേസുകളാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തുടക്കത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കം പാലിക്കാതിരുന്നതാണ് ബ്രസീലിനെ വലിയ ദുരന്തത്തിലേക്ക് നയിച്ചിരിക്കുന്നത്.

 മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

 മഹാബലിപുരം കടല്‍തീരത്ത് അടിഞ്ഞത് 100 കോടിയുടെ മയക്കുമരുന്ന്, ചൈനീസ് ഭാഷയിൽ എഴുത്ത്, പിന്നിൽ ആര്? മഹാബലിപുരം കടല്‍തീരത്ത് അടിഞ്ഞത് 100 കോടിയുടെ മയക്കുമരുന്ന്, ചൈനീസ് ഭാഷയിൽ എഴുത്ത്, പിന്നിൽ ആര്?

English summary
Man arrested for molesting two young women in Bengaluru Government Quarantine Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X