പട്ടിയിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ച കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം,ഹോട്ടലുടമ പിടിയില്‍
ലഖ്നൗ: പട്ടിയിറച്ചി വില്പനയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിട്ടും ഇപ്പോഴും ഹോട്ടലുകളില്‍ പട്ടിയിറച്ചി നല്‍കുന്നുണ്ട്. പട്ടിയിറച്ചി വില്പനയില് ഉത്തര്‍പ്രദേശിലെ ഹോട്ടലുടമാണ് പിടിയിലായിരിക്കുന്നത്. പട്ടിയിറച്ചി പാചകം ചെയ്യാന്‍ വിസമ്മതിച്ച മൂന്നു കുട്ടികളെ ഹോട്ടലുടമ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ അഞ്ചിനും എട്ടിനുമിടയില്‍ പ്രായമുള്ള ജാര്‍ഖണ്ഡ് സ്വദേശികളെ ഹോട്ടലുടമ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്.

ഗാമാ ഒണ്‍ സെക്ടറില്‍ ഓഫീസേഴ്സ് കോളനിയിലെ മൈ സ്പൈസ് കഫേയിലാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപ പ്രദേശത്ത് താമസിക്കുന്ന നൈജീരിയ സ്വദേശിക്ക് വേണ്ടി പട്ടിയിറച്ചി പാചകം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.
കുട്ടികളെ കെട്ടിയിട്ടിരുന്നത് ഒരു മറിക്കുള്ളിലായിരുന്നു. ഈ മുറിയില്‍ അഞ്ച് പട്ടികള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഹോട്ടലിനു സമീപമുള്ള ആളാണ് പോലീസില്‍ പരാതി നല്‍കിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications