രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കാന്‍ സമ്മതിച്ചില്ല, പത്താന്‍കോടില്‍ നിന്നും ഭീകരനെ പിടികൂടി!
പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ നടുക്കം ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ നിന്നും മാഞ്ഞിട്ടില്ല. വീണ്ടും പേടിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. പത്താന്‍കോടില്‍ നിന്നും ഐസിസ് ബന്ധമുള്ള ചാരനെ പോലീസ് പിടികൂടി. രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ പൗരനായ പാക് ചാരനെ പഞ്ചാബ് പോലീസ് പിടികൂടുകയായിരുന്നു.
പത്താന്‍കോട് സൈനിക താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ 29ാം ഡിവിഷന് ആസ്ഥാനമായ മാമൂണ്‍ കന്റോണ്മെന്റില് ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇര്‍ഷാദ് അഹമ്മദ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരത്തെ തുടര്‍ന്നാണ് ഇര്‍ഷാദ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനിക താവളത്തില്‍ ആക്രമണം നടത്തുന്നതിനാവാം ഇര്‍ഷാദ് എന്ന ചാരന് എത്തിയതെന്നും പറയുന്നു. ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച ഫോണില്‍ പല പ്രധാന യന്ത്രങ്ങളുടെയും വസ്തുക്കളുടെയും ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ തീവ്രവാദികള്‍ക്ക് കൈമാറായിട്ടുണ്ടെന്നും സംശയിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പത്താന്‍കോട്. പാക് അതിര്‍ത്തിയോട് വളരെ അടുത്തായിട്ടാണ് പത്താന്‍കോട് താവളം സ്ഥിതി ചെയ്യുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications