കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കാന്‍ സമ്മതിച്ചില്ല, പത്താന്‍കോടില്‍ നിന്നും ഭീകരനെ പിടികൂടി!

  • By Sruthi K M
Google Oneindia Malayalam News

പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ നടുക്കം ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ നിന്നും മാഞ്ഞിട്ടില്ല. വീണ്ടും പേടിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. പത്താന്‍കോടില്‍ നിന്നും ഐസിസ് ബന്ധമുള്ള ചാരനെ പോലീസ് പിടികൂടി. രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ പൗരനായ പാക് ചാരനെ പഞ്ചാബ് പോലീസ് പിടികൂടുകയായിരുന്നു.

പത്താന്‍കോട് സൈനിക താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ 29ാം ഡിവിഷന്‍ ആസ്ഥാനമായ മാമൂണ്‍ കന്റോണ്‍മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇര്‍ഷാദ് അഹമ്മദ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

pathankot-attack

രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരത്തെ തുടര്‍ന്നാണ് ഇര്‍ഷാദ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനിക താവളത്തില്‍ ആക്രമണം നടത്തുന്നതിനാവാം ഇര്‍ഷാദ് എന്ന ചാരന്‍ എത്തിയതെന്നും പറയുന്നു. ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച ഫോണില്‍ പല പ്രധാന യന്ത്രങ്ങളുടെയും വസ്തുക്കളുടെയും ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ തീവ്രവാദികള്‍ക്ക് കൈമാറായിട്ടുണ്ടെന്നും സംശയിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പത്താന്‍കോട്. പാക് അതിര്‍ത്തിയോട് വളരെ അടുത്തായിട്ടാണ് പത്താന്‍കോട് താവളം സ്ഥിതി ചെയ്യുന്നത്.

English summary
The Punjab Police have on an intelligence tip-off arrested an Indian national in Pathankot, who they allege is an agent of Pakistan's spy agency the ISI or Inter Services Intelligence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X