ജിയോ ഡാറ്റ ലീക്ക്:ഇമ്രാന് ചാമ്പ എന്തിന് വിവരങ്ങള്‍ ചോര്‍ത്തി..?ഞെട്ടിക്കുന്ന വിവരങ്ങള്‍..
സേര്‍ച്ച് എഞ്ചിന് നിര്‍മ്മിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം
മുംബൈ: റിലയന്‍സ് ജിയോയയില് നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വിവരം ഞെട്ടലോടെയാണ് ജിയോ വരിക്കാര്‍ കേട്ടത്. സംഭവത്തിനു പിന്നിലെ പ്രധാന സൂത്രധാരനായ, ഇമ്രാന് ചാമ്പ എന്നു വിളിക്കപ്പെടുന്നയാളെ പോലീസ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.
ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നോ എന്ന ചോദ്യത്തിന് കുറച്ചു വിവരങ്ങള്‍ ചോര്‍ന്നുവെന്ന മറുപടിയാണ് പോലീസ് ആദ്യം നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നിലെ ഉദ്ദേശ്യം പോലീസിന് വ്യക്തമായത്.
ജിയോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വരിക്കാരുടെ വിവരങ്ങള്‍ ചോരുമെന്നുമുള്ള വാദവുമായി മാജിക് പാക് എന്ന വെബ്സൈറ്റ് രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വെബ്സൈറ്റിലെ യുആര്‍എല്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എന്തിനു ചോര്‍ത്തി
സേര്‍ച്ച് എഞ്ചിന് നിര്‍മ്മിക്കുകയായിരുന്നു ഇമ്രാന് ചാമ്പയുടെ ലക്ഷ്യം എന്ന് പോലീസ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ പേര്, അഡ്രസ്, ആധാര്‍ നമ്പര്‍
തുടങ്ങിയവ ഉള്‍പ്പെടുത്തി സേര്‍ച്ച് എഞ്ചിന് നിര്‍മ്മിക്കുകയായിരുന്നു ഇമ്രാന് ചാമ്പയുടെ ലക്ഷ്യം. ഇയാള്‍ ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതായും പോലീസ് പറഞ്ഞു.

ട്രാക്ക് ചെയ്തു
വെബ്സൈറ്റിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട് ട്രാക്ക് ചെയ്തു. ഇത്തരത്തില്‍ എല്ലാ ടെലികോം കമ്പനികളുടെയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി വെബ്സൈറ്റ് നിര്‍മ്മിക്കാനായി ഇമ്രാന് ചിമ്പ ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.

വെബ്സൈറ്റ് എങ്ങനെ..?
ഉപഭോക്താക്കളുടെ പേരോ നമ്പറോ സേര്‍ച്ച് ചെയ്താല്‍ അവരുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കുന്ന രീതിയിലാണ് ഇമ്രാന് ചിമ്പ സേര്‍ച്ച് എഞ്ചിന് ഡിസൈന്‍ ചെയ്യാനിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ പേരും നമ്പറും ഇ-മെയില്‍ ഐഡിയും മാത്രമേ ഇയാള്‍ക്ക് കിട്ടിയുള്ളൂ എന്നും പോലീസ് പറയുന്നു.

പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച ചിമ്പ
കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ഇമ്രാന് ചിമ്പ എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പാതിവഴിയില്‍ വെച്ച് ബിരുദ പഠനം ഉപേക്ഷിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യല്‍ മാത്രമല്ല
ചോദ്യം ചെയ്യലിനു പുറമേ ഇമ്രാന് ചിമ്പയുടെ പക്കല്‍ നിന്നും കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സ്റ്റോറേജ് ഡിവൈസുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. മഹാരാഷ്ട്ര സൈബര്‍ പോലീസ്, മുംബൈ നേവി പോലീസ്, റിലയന്‍സ് ജിയോ അധികൃതര്‍ എന്നിവര്‍ സംയുക്തമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

ജിയോ പറഞ്ഞത്
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വൈറലായപ്പോള്‍ എല്ലാവരുടെയും വിവരങ്ങള്‍ തങ്ങളുടെ കയ്യില്‍ സുരക്ഷിതമാണെന്നും വെബ്സൈറ്റിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് കമ്പനി പറഞ്ഞത്.

മാജിക് പാക്ക്
100 മില്യനിലധികം ജിയോ വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ട മാജിക് പാക്ക് അവകാശപ്പെട്ടത് . എന്നാല്‍ വെബ്സൈറ്റ് പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റാണിതെന്ന് വ്യക്തമാകുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications