സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറെ ശല്യം ചെയ്തിരുന്ന മദ്ധ്യവയസ്കനെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി ദേബ് കുമാർ മൈതിയെയാണ് മുംബൈ പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കലോത്സവത്തിൽ കല്ലുകടി മാത്രം! കലവറയ്ക്ക് സമീപം മൂത്രപ്പുര, പൂട്ടി പോകുമെന്ന് പഴയിടം...

ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധവും ലൈംഗികമാണെന്നാണ് ബൽറാമിന്റെ ചിന്താഗതി!തുറന്നടിച്ച് 'അയൽക്കാരൻ'

ബംഗാൾ സ്വദേശിയായ ദേബ് കുമാർ മൈതി ടെലഫോൺ മുഖേനയാണ് സാറ ടെണ്ടുൽക്കറെ നിരന്തരം ശല്യം ചെയ്തിരുന്നത്. ഇയാൾ സാറയോട് അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രം അറിയാവുന്ന സച്ചിന്റെ വീട്ടിലെ ടെലഫോൺ നമ്പറിലേക്കായിരുന്നു ഇയാൾ വിളിച്ചിരുന്നത്.

 സംസാരിച്ചത്...

സംസാരിച്ചത്...

സച്ചിന്റെ അടുത്ത ബന്ധുക്കൾക്ക് മാത്രം അറിയാവുന്ന ടെലഫോൺ നമ്പറിലേക്കായിരുന്നു ദേബ് കുമാർ മൈതി നിരന്തരം വിളിച്ചിരുന്നത്. സച്ചിന്റെ മകൾ സാറ ടെണ്ടുൽക്കറുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഇയാളുടെ ഉദ്ദേശ്യം.

നിരന്തരം വിളികൾ...

നിരന്തരം വിളികൾ...

ആദ്യഘട്ടത്തിൽ ഫോൺ വിളികൾ കാര്യമാക്കാതിരുന്ന സച്ചിന്റെ കുടുംബം ദേബ് കുമാർ മൈതിയുടെ ശല്യം സഹിക്കവയ്യാതെയാണ് പോലീസിൽ പരാതി നൽകിയത്. ഫോൺ എടുക്കുന്നവരോടെല്ലാം സാറെയെക്കുറിച്ച് മോശമായാണ് ഇയാൾ സംസാരിച്ചിരുന്നത്.

അപമര്യാദയായി...

അപമര്യാദയായി...

ഫോൺ എടുത്ത സച്ചിന്റെ മകളോടും ഇയാൾ അപരമര്യാദയായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ. സാറ ടെണ്ടുൽക്കറോട് ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയതായും വിവിധ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

മുംബൈ പോലീസ്...

മുംബൈ പോലീസ്...

ഫോണിലൂടെയുള്ള ശല്യം ചെയ്യൽ രൂക്ഷമായതോടെയാണ് സച്ചിന്റെ ഓഫീസിൽ നിന്നും മുംബൈ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതി അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.

പിടികൂടി...

പിടികൂടി...

പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിലെ ഒരു ഗ്രാമത്തിൽ നിന്നാണ് മദ്ധ്യവയസ്കനായ ദേബ് കുമാർ മൈതിയെ പോലീസ് പിടികൂടിയത്. സച്ചിന്റെ മകളോട് അപമര്യാദയായി പെരുമാറിയ ദേബ് കുമാർ മൈതി ഒരു കലാകാരനാണെന്നും അറിയിച്ചു.

എവിടെ നിന്ന്...

എവിടെ നിന്ന്...

സച്ചിന്റെ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രം അറിയാവുന്ന ലാന്റ് ലൈൻ നമ്പർ ദേബ് കുമാർ മൈതിക്ക് എങ്ങനെ കിട്ടിയെന്നാണ് പോലീസിനെ കുഴക്കുന്ന ചോദ്യം. സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ ദേബ് കുമാറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Middle-aged man arrested from West Bengal for harassing Sachin Tendulkar's daughter Sara.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്