കോഴിക്കോട് സിപിഎം പ്രവർത്തകനെ വെട്ടിയകേസ്: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കോഴിക്കോട്: സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയംഗം പിടിയിലായി. വടകരയിലാണ് സംഭവം. കീഴൽ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയ് രാജ് (22) നെയാണ് എസ്‌ഐ കെ.പി. ഷൈൻ അറസ്റ്റുചെയ്തത്. കുട്ടോത്തെ നായനാർ ഭവനിൽ വച്ചാണ് പ്രതി പിടിയിലായതെന്ന് പോലീസ് അറിയിച്ചു. സിപിഎം പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയ പറമ്പത്ത് ഷാജു (43)നെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ 21ന് രാത്രിയിലായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഷാജു ചികിത്സയിൽ തുടരുകയാണ്. മൂന്നംഗസംഘാണ് വെട്ടിയതെന്നും പാർട്ടി ഏരിയാ കമ്മിറ്റി അംഗമാണ് പിന്നിലെന്നും ഷാജു നൽകിയ പരാതിയിലുണ്ടായിരുന്നു. മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നേരത്തെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കമുണ്ടായിരുന്നു. ഇതു പരിഹരിക്കുകയും വകുപ്പുതല നടപടിയെ തുടർന്ന് ഷാജുവിന്റെ സ്ഥലം പൂർവസ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. എ്ന്നാൽ പാർട്ടി നേതാവ് ഇക്കാര്യത്തിൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ഷാജു പറയുന്നു. വടര ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications