തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ല; പാസഞ്ചര്‍ ട്രെയിനിനിലെ കോച്ചിന് തീയിട്ടയാള്‍ അറസ്റ്റില്‍
ഹരിദ്വാര്‍: ഋഷികേശ്-ദില്ലി പാസഞ്ചര്‍ ട്രെയിനിലെ കോച്ചിന് തീയിട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു. തനിക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചില്ല, അതിനാലാണ് ട്രെയിനിന്റെ കോച്ചിന് തീയിട്ടത്. മാത്രമല്ല ട്രെയിനിലെ സീറ്റുകള്‍ വലിച്ച് കീറുകയും ചെയ്തു. ഇതായിരുന്നു പ്രതിയുടെ മൊഴി. അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിക്ക് മറ്റെതെങ്കിലും ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തനിക്കൊരു തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലെന്ന വസ്തുത പ്രതിക്കറിയാമായിരുന്നുവെന്നും അതാണ് ഇത്തരത്തിലൊരു ക്രിമിനല്‍ പ്രവൃത്തി ചെയ്തതെന്നും ഹരിദ്വാര്‍ അഡീഷണല്‍ എസ്പി ജിആര്‍പി (ഗവണ്‍മെന്റ് റെയില്‍വേ പോലീസ്) മനോജ് കുമാര്‍ കത്യാല്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ മറ്റു ക്രിമിനല്‍ കേസുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications