കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണ പ്രതിഷേധ റാലിക്കിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു, ഉത്തര്‍പ്രദേശില്‍ യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ബസ്തി ജില്ലയില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തുന്നതിനിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് റാലി നടക്കുന്നതിനിടെയാണ് പാക്കിന് അനുകൂലമായ മുദ്രാവാക്യം യുവാവ് വിളിച്ചത്. പാക്കിനെ പ്രകീര്‍ത്തിക്കുകയും ഇന്ത്യയെ ഇകഴ്ത്തിയും മുദ്രാവാക്യം വിളിച്ചതിന് 26 വയസുള്ള മുഹമ്മദ് ഖാലിദ് എന്ന യുവാവിനെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം.

ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയതിനും 153 ബി പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. ദേശീയ അഖണ്ഡതയെ ബാധിക്കുന്നതിനാലാണ് ഈ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുള്ളത്. ഐപിസി 505 പ്രകാരം പൊതുമധ്യത്തില്‍ ശല്യമുണ്ടാക്കുക എന്നീ വകുപ്പും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

arrest

ശനിയാഴ്ച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ബീഗം ഖെര്‍ ഇന്റര്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും നടത്തിയ മാര്‍ച്ചിനിടെയാണ് ഖാലിദ് പാക്കിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെടുകളും മുദ്രാവാക്യം വിളിക്കുകയും ചെയതത്. പെണ്‍കുട്ടികള്‍ മുദ്രാവാക്യം വിളിക്കാതിരുന്നതോടെ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച ഖാലിദിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പോലീസ് സ്‌റ്റേഷനിലെത്തിയ ബിജെപി നേതാക്കളും മുഹമ്മദ് ഖാലിദിനെതിരെ കടുത്ത നടപടി കൈക്കോള്ളാന്‍ ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ മൂനു പതിറ്റാണ്ടിനിടയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഏറ്റവും കനത്ത ആക്രമണമായിരുന്നു പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പുല്‍വാമയില്‍ നടത്തിയത്. 40 സിആര്‍പിഎഫ് ജവാന്മാരെ കൊല്ലപ്പെട്ട ആക്രമണത്തില്‍ രാജ്യമെങ്ങും പ്രതിഷേധം വ്യാപിച്ചിരിക്കയാണ്.

English summary
Man arrested for raising pro Pakistan slogan in a rally which was against pulwama terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X