Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ ആഘോഷത്തെ വാട്‌സ്ആപ്പില്‍ കളിയാക്കിയ യുവാവിന് കിട്ടിയ പണി

മധുര: ന്യൂനപക്ഷ സമുദായത്തിന്റെ ഉത്സവത്തെ കളിയാക്കി സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട കടയുടമ അറസ്റ്റില്‍. മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ അധിക്ഷേപപരമായ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് മുകേഷ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. മധുരയില്‍ കട നടത്തുന്ന ഇയാള്‍ ന്യൂനപക്ഷ സമുദായത്തിന്റെ ഉത്സവത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് വാട്‌സ്ആപ്പിലിട്ട പോസ്റ്റ് വൈറലായതാണ് പ്രശനങ്ങളുടെ തുടക്കം.

തിങ്കളാഴ്ച വാട്‌സ്ആപ്പില്‍ പ്രചരിച്ച മെസേജിനെക്കുറിച്ച് പോലീസില്‍ പരാതി ലഭിച്ചതോടെയാണ് കുറ്റക്കാരനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ മെസേജ് മണിക്കൂറുകള്‍ക്കുള്ളില്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

6whatsapp

 വാട്‌സ്ആപ് മേസേജ്

വാട്‌സ്ആപ് മേസേജ്

ന്യൂനപക്ഷ സമുദായത്തിന്റെ ഉത്സവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള വാട്‌സ്ആപ് മെസേജ് പ്രചരിച്ചത് ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു

 അറസ്റ്റ്

അറസ്റ്റ്

തിങ്കളാഴ്ച മുകേഷ് എന്ന യുവാവ് ന്യൂനപക്ഷ വിഭാഗത്തിന്റെ ഉത്സവത്തെ കളിയാക്കിക്കൊണ്ട് അയച്ച വാട്‌സ്ആപ് സന്ദേശം ഉടന്‍ തന്നെ വൈറലാവുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലായിരുന്നു അറസ്റ്റ്.

പ്രതിഷേധം

പ്രതിഷേധം

മുകേഷിന്റെ വാട്‌സ്ആപ് മെസേജ് ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ചതോടെ പ്രതിഷേധക്കാര്‍ കോത്ത് വാലിയിലുള്ള മുകേഷിന്റെ കട അടപ്പിച്ചു. തുടര്‍ന്ന് ഇവര്‍ കോത്ത്‌വാലിയിലെ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയാനുള്ള ശ്രമവും നടത്തി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകുകയായിരുന്നു.

പൊലീസ് ഇടപെടല്‍

പൊലീസ് ഇടപെടല്‍

കുറ്റക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യാമെന്ന പോലീസിന്റെ ഉറപ്പില്‍ ന്യൂപക്ഷാംഗങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് രാത്രിയോടെ കോത്ത് വാലി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 ക്രമസമാധാന നില

ക്രമസമാധാന നില

പ്രതിയുടെ അറസ്റ്റോടെ പ്രതിഷേധത്തിന് അയവുവന്നെങ്കിലും സുരക്ഷ കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

വാട്‌സ്ആപ് ഗ്രൂപ്പ്

വാട്‌സ്ആപ് ഗ്രൂപ്പ്

വൈറലായ മെസേജ് പ്രചരിച്ച സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെിതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് പുറമേ ഗ്രൂപ്പ് അംഗങ്ങളെ സമീപിച്ച് സംഭവത്തിന്റെ നിജസ്ഥിതിയും പോലീസ് മനസിലാക്കും.

കേസ്

കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പുകള്‍ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+