പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയി,പിടിയിലായ യുവാവ് പറയുന്നത്
ദില്ലി: ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ പെണ്‍കുട്ടിയുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. വിവാഹം കഴിയ്ക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആറുവയസ്സുകാരനെ കൊലപ്പെടുത്തുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഞായറാഴ്ചയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ദില്ലിയിലെ മുണ്ട്കയില്‍ നിന്നായിരുന്നു പ്രതി പിന്റു കുമാര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ബീഹാറിലെ ഒരു വിവാഹവീട്ടില്‍ വച്ച് കണ്ട പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ സാഹസം. ഫോണില്‍ വിളിച്ച് കുട്ടിയെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ്
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ ബീഹാറിലെ ഷെയ്ക്ക്പുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പിതാവിനെ
ബീഹാറിലെ ഭഗല്‍പൂരില്‍ വച്ച് നടന്ന ഒരു വിവാഹത്തിനിടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതിനായി കുട്ടിയുടെ പിതാവിനെ സ്വാധീനിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. ഇതിനായി ബീഹാറില്‍ നിന്ന് പ്രതി ദില്ലിയിലേക്ക് താമസം മാറുകയും ചെയ്തു.

പെണ്‍കുട്ടിയെ
പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കണമെന്ന ആവശ്യവുമായി സഹോദരിയെ സമീപിച്ചെങ്കിലും ജോലിയില്ലെന്ന് കാണിച്ച് വിവാഹത്തിന് അനുമതി നല്‍കിയിരുന്നില്ല.

വിവാഹത്തിന്
സെപ്തംബര്‍ 14ന് ദില്ലിയിലെ സ്‌കൂളില്‍ നിന്നാണ് യുവാവ് തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് കുട്ടിയുമായി ട്രെയിനില്‍ മുഗള്‍ സാരായിയിലെത്തിയ യുവാവ് ടെലിഫോണ്‍ ബൂത്തില്‍ നിന്ന് വിളിച്ച് കുട്ടിയുടെ വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

പ്രത്യേക സംഘം
പശ്ചിമ ബീഹാറിലെ യുവാവിന്റെ ഗ്രാമത്തില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനായി പൊലീസ് നിയമിച്ച പ്രത്യേക സംഘം ഞായറാഴ്ച കുട്ടിയെ മോചിപ്പിച്ചു. അതേ ദിവസം തന്നെ പ്രതി അറസ്റ്റിലാവുകയും ചെയ്തു.

തട്ടിക്കൊണ്ടുപോയ കുറ്റം
കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് പ്രതി പിന്നീട് പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റമാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications