കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റമുറി വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, തിരച്ചില്‍ നടത്തിയ പോലീസ് കണ്ടത്..

  • By Sandra
Google Oneindia Malayalam News

ചെന്നൈ: ഭാര്യയേയും മൂന്ന് മക്കളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ചുവെച്ചയാള്‍ അറസ്റ്റില്‍. 35 കാരനായ ചിന്നരാജാണ് ഭാര്യ മീന, മക്കളായ പരിമള(19), പവിത്ര (18), സ്‌നേഹ(16) എന്നിവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒറ്റമുറി വീട്ടില്‍ ഒളിപ്പിച്ചുവച്ചത്. ഇവരെ കാണാനില്ലെന്ന പരിസര വാസികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നരാജിനെ മറീന ബീച്ചില്‍ നിന്ന് പോലീസ് പിടികൂടി.

ഭാര്യയുമായി വഴക്കിട്ട് താമസിക്കുന്ന ചിന്നരാജ് ജൂണ്‍ 21നാണ് ഇരുമ്പുദണ്ഡും ഇസ്തിരിപ്പെട്ടിയുടെ കേബിളും ഉപയോഗിച്ച് നാല് പേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ചിന്നരാജിനോട് അന്വേഷിച്ചെങ്കിലും എലി ചത്തതാവാം കാരണമെന്ന് പറഞ്ഞ ഇയാള്‍ വീടു പൂട്ടി പുറത്തേക്ക് പോകുകയും ചെയ്തു.

tamil-nadu

 മദ്യപിച്ച് വഴക്കിട്ടു; ചേട്ടനെ അനിയന്‍ തല്ലിക്കൊന്നു!!! മദ്യപിച്ച് വഴക്കിട്ടു; ചേട്ടനെ അനിയന്‍ തല്ലിക്കൊന്നു!!!

വീട്ടുടമയുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മറീന ബീച്ചില്‍ നിര്‍ത്തിയിട്ട ഇയാളുടെ ബൈക്ക് പിന്തുടര്‍ന്നെത്തിയ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ബേക്കറിയില്‍ ജോലി ചെയ്യുന്ന ചിന്നരാജ് കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

രണ്ടരവയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്നു, മൂത്തമകളേയും കൊല്ലാന്‍ ശ്രമം...അമ്മയുടെ ആത്മഹത്യാശ്രമവുംരണ്ടരവയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്നു, മൂത്തമകളേയും കൊല്ലാന്‍ ശ്രമം...അമ്മയുടെ ആത്മഹത്യാശ്രമവും

English summary
Tamilnadu man arrested on killed four and keep their dead bodies inside the house for three days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X