കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ധാനം: മൻമോഹൻ സിംഗിന്റെ മുൻ ഉപദേഷ്ടാവിൽ നിന്ന് പണം തട്ടി!!

  • By Desk
Google Oneindia Malayalam News

ദില്ലി: മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ധാനം നൽകി മൻമോഹൻ സിംഗിന്റെ മുൻ ഉപദേഷ്ടാവിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സഞ്ജയ് ബാരുവിനെ ഓൺലൈൻ തട്ടിപ്പിനിരയാക്കി 24,000 രൂപ തട്ടിയെടുത്ത കേസിലാണ് ഒരാൾ പോലീസ് പിടിയിലായത്. മദ്യവിൽപ്പന ശാലയുടെ പ്രതിനിധിയെന്ന വ്യാജേന എത്തിയ ഇയാൾ മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന വാഗ്ധാനമാണ് നൽകിയത്. ഓൺലൈൻ വഴിയാണ് പണം തട്ടിയെടുത്തത്.

 ഇന്ത്യ നേപ്പാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഡാലോചന നടത്തി: ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യ നേപ്പാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഡാലോചന നടത്തി: ആരോപണവുമായി നേപ്പാൾ പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തോടെ രാജ്യത്തെ മദ്യക്കടകൾ അടച്ചിട്ടതോടെയാണ് സഞ്ജയ ബാരു ഓൺലൈനിൽ നിന്ന് ലഭിച്ച ലാ കേവ് വൈൻസ് എന്ന മദ്യക്കടയിൽ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നത്. ഇന്റർനെറ്റിൽ നിന്ന് ലഭിച്ച് ഫോൺ നമ്പറിൽ വിളിച്ചതോടെ മദ്യം എത്തിച്ചു നൽകുന്നതിനായി 24000 രൂപ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനാണ് മദ്യവിൽപ്പന ശാലയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ നിർദേശിച്ചത്. അക്കൌണ്ട് നമ്പർ നൽകിയ ശേഷം പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 images-15

പണം അയച്ച ശേഷം ഇതേ നമ്പറിൽ വിളിച്ചപ്പോൾ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പരാതിയുമായി ഇദ്ദേഹം പോലീസിനെ സമീപിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വ്യാജപേരുകളിലുള്ള സിം കാർഡുകൾ ഉപയോഗിച്ച് ആളുകളിൽ പണം തട്ടുന്നവലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിച്ച് വരുന്നതായും സംഭവത്തോടെ പോലീസ് വ്യക്തമാക്കി. പണം തട്ടിയെടുക്കുന്നതിനായി പല സംസ്ഥാനങ്ങളിലുള്ള ബാങ്കുകളിലെ അക്കൌണ്ടുകളാണ് ഈ സംഘം ഉപയോഗിച്ച് വരുന്നതെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു.

English summary
Man arrested over online cheating againt ManMohan Singh's ex advisor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X