ഫേസ്ബുക്കില്‍ അശ്ലീല പേജ് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: ഫേസ്ബുക്കില്‍ അശ്ലീല പേജ് തുടങ്ങിയ യുവാവ് അറസ്റ്റില്‍. 27 കാരനായ യാദവ് മണികണ്ഠനാണ് അറസ്റ്റിലായത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നും തമിഴ്‌നാട് പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുപ്പതിയില്‍ പലചരക്കുകട നടത്തി വരികയായിരുന്നു ഇയാള്‍. ഫേസ്ബുക്കില്‍ നാലോളം പേജുകള്‍ ഇയാള്‍തുടങ്ങിയിരുന്നു.

യാദവ കഴിഞ്ഞ ഒരു വര്‍ഷമായി ചെറിയ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പേജില്‍ പോസ്റ്റ് ചെയ്യുകയും അശ്ലീല കമന്റുകള്‍ ഇടുകയുമായിരുന്നു. ഫേസ്ബുക്കില്‍ മൂവായിരത്തോളം പേരാണ് ഒരു കമ്മ്യൂണിറ്റി പിന്തുടര്‍ന്നിരുന്നത്. നിരവധി പരാതികള്‍ ഉയര്‍ന്നതോടെ ഫേസ്ബുക്ക് ഈ പേജ് ബ്ലോക്ക് ചെയ്തിരുന്നു
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്ന പേജുകള്‍ തമിഴില്‍ വര്‍ധിച്ചു വരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.












Click it and Unblock the Notifications