10 മാസം പ്രായമുള്ള കുഞ്ഞിന് പീഡനം, കാണാതായ കുഞ്ഞിനെ തിരയാന്‍ പ്രതിയും, പൊലീസ് കണ്ടെത്തല്‍ ഇങ്ങനെ..
ദില്ലി: പത്തുമാസം പ്രായമുള്ള കുഞ്ഞിനെ അയല്ക്കാരന് പീഡിപ്പിച്ച് ഉപേക്ഷിച്ചു. പശ്ചിമ ദില്ലിയിലെ വികാസ്പുരിയിലായിരുന്നു സംഭവം. നിര്‍മ്മാണ തൊഴിലാളികളുടെ മകളായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തട്ടിക്കൊണ്ടുപോയ നിര്‍മ്മാണ തൊഴിലാളിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഡിഡിഎ പാര്ക്കിന് സമീപത്തെ ചേരിയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്.
കുട്ടിയെ കാണാതായി മാതാപിതാക്കള്‍ ബഹളം വെച്ചതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. രാത്രി 12.30തോടെ പൊലീസെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ കുറ്റിക്കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് 38 കാരനാണ് കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ കുടുംബത്തിന് സംശയം തോന്നാതിരിക്കാന്‍ കുട്ടിയെ തിരയുന്നതിനായി ഇയാളും ഒപ്പം ചേര്‍ന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയെ ആക്രമിച്ച ശേഷം കുട്ടി മരിച്ചെന്ന് സംശയം തോന്നിയ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications