ബോളിവുഡിലെ താരരാജാവാകണം.. സല്‍മാൻ ഖാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ഷാരൂഖ്.. കൂട്ടിന് ഛോട്ടാ ഷക്കീലും?
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി മുഴക്കിയ ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷാരൂഖ് ഗുലാബ്‌നബിയാണ് വധഭീഷണിക്ക് അറസ്റ്റിലായത്. സിനിമയില്‍ അവസരം ലഭിക്കാനായി സല്‍മാന്‍ ഖാന്റെ പിഎയെ വിളിച്ച് നമ്പര്‍ ആവശ്യപ്പെട്ട പ്രതി പിഎ നമ്പര്‍ നല്കാത്തതിനെ തുടര്‍ന്നാണ് സല്‍മാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
Read Also: വിവാഹ വേദിക്കരികിൽ വെച്ച് വരന് വെടിയേറ്റു; തോളിൽ തറഞ്ഞ ബുള്ളറ്റുമായി വരൻ താലിചാർത്തി
ഷാരൂഖ് ബോളിവുഡില്‍ അഭിനയിക്കാന്‍ സല്‍മാന്‍ഖാന്‍ സഹായിക്കണമെന്ന ആവശ്യമായി സല്‍മാന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ വിളിച്ച് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നമ്പര്‍ നല്കാന്‍ തയ്യാറാകാത്തതോടെ ഇയാള്‍ താരത്തെ വ്യക്തിഹത്യ ചെയ്യുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.

തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ പിതാവ് സലീം ഖാനെ വിളിച്ച പ്രതി നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ചോട്ടാ ഷക്കിലിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു പരിചയപ്പെടുത്തിയാണ് നമ്പര്‍ ആവശ്യപ്പെട്ടത്. നമ്പര്‍ നിക്ഷേധിച്ചതോടെ വധഭീഷണി തുടര്‍ന്നതോടെയാണ് പോലീസ് കേസ് എടുത്തത്.അലഹബാദില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications