ഭാര്യയുടെ തല മൊട്ടയടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

സെപ്തംബര്‍ 23 നായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ രഞ്ജന്‍ പാണ്ഡെ യശോദയുടെ തല മൊട്ടയയിക്കുകയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ബ്ലേഡ് കൊണ്ട് മുറിക്കുകയുമായിരുന്നു. 'വയറ്റില്‍ ട്യൂബ് ലൈറ്റ് പൊട്ടിച്ച് കുത്തിക്കയറ്റി. വേദന കൊണ്ട് കരഞ്ഞ എന്നെ പിടിച്ചുനിര്‍ത്തി ബലമായി വയറ്റിലെ മുറിവ് തുന്നിക്കെട്ടി' - യശോദ പറഞ്ഞു.
മുറിവുകള്‍ ഭേദമാകുന്നതിന് മുന്‍പ് തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ബലപ്രയോഗത്തിലൂടെ ഭര്‍ത്താവ് ഇവരെ പീഡിപ്പിച്ചു. ഒടുവില്‍ സഹോദരനെ വിളിച്ചുവരുത്തി ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. ഇവരെ പോലീസുകാര്‍ അധിക്ഷേപിക്കുകയും മഹിളാ സ്റ്റേഷനില്‍ പോയി പരാതി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നത്രെ. തുടര്‍ന്ന് യശോദയുടെ പരാതിയിന്മേല്‍ രഞ്ജന്‍ പാണ്ഡയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2005 ലാണ് ഇവര്‍ വിവാഹിതരായത്.












Click it and Unblock the Notifications